മുടികൊഴിച്ചിൽ തടയാന്‍ ഇതാ ചില പ്രകൃതിദത്ത വഴികൾ

Web Desk   | Asianet News
Published : Oct 24, 2021, 07:46 PM IST

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മുടിയെ സംരക്ഷിക്കാം. മുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം.

PREV
15
മുടികൊഴിച്ചിൽ തടയാന്‍ ഇതാ ചില പ്രകൃതിദത്ത വഴികൾ
onion juice

മുടി പൊഴിച്ചില്‍ കുറയ്ക്കാനും മുടി തഴച്ചു വളരാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് സവാള ജ്യൂസ്. ഒരു സവാളയുടെ ജ്യൂസ് എടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

25
fenu greek

ഒരു പാത്രത്തില്‍ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഈ മിശ്രിതം കുറച്ചു സമയത്തേക്ക് തിളപ്പിച്ചതിനുശേഷം തീ കെടുത്തി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം തലയോട്ടിയില്‍  തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഈത് സഹായിക്കും.
 

35
aleo vera

ചര്‍മ്മ സംരക്ഷണത്തിനു മാത്രമല്ല, മുടി തഴച്ചു വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും കറ്റാര്‍വാഴ മികച്ചതാണ്. കറ്റാര്‍വാഴ ജെൽ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇത് ഇടാവുന്നതാണ്.
 

45
olive oil

ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. തലയോട്ടിയിൽ എത്തുന്ന രീതിയിൽ മസാജ് ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കാം.

55
egg white

ഒരു മുട്ടയും ഒരു സ്പൂൺ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.

click me!

Recommended Stories