ഈ ഭക്ഷണങ്ങൾ കഴിക്കൂ; ഗര്‍ഭകാലത്തെ മലബന്ധം അകറ്റാം

First Published Feb 14, 2021, 10:43 AM IST

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഭക്ഷണം കൃത്യമായി കഴിക്കാത്തതും എല്ലാം മലബന്ധത്തിലേക്ക് നയിക്കുന്നു. ഗര്‍ഭകാലത്തെ മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ...

നാരങ്ങ: ഒരു ​​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ഗര്‍ഭകാലത്തെ മലബന്ധം അകറ്റാൻ സഹായിക്കും.
undefined
ഓറഞ്ച്: മലബന്ധം അകറ്റാൻ ഓറഞ്ച് വളരെ നല്ലതാണ്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. അതിലുപരി ഇതിലുള്ള വിറ്റാമിന്‍ സി ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും വളരെ നല്ലതാണ്.
undefined
കിവി പഴം: ദിവസവും ഒരു കിവി പഴം കഴിക്കുന്നത് മലബന്ധം അകറ്റുക മാത്രമല്ല മറ്റ് നിരവധി ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു. കിവിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വളരെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.
undefined
ഡ്രൈഫ്രൂട്‌സ്: ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം. ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയെല്ലാം മലബന്ധത്തെ ഇല്ലാതാക്കുന്നു.
undefined
തെെര്: തൈരിലടങ്ങിയിട്ടുള്ള പ്രോബയോട്ടിക് ബാക്ടീരിയ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തെെര് കഴിക്കുന്നത് മലബന്ധ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
undefined
click me!