രാത്രി ഈ ലക്ഷണങ്ങളുണ്ടോ? യൂറിക് ആസിഡ് കൂടുന്നതിന്‍റെ സൂചനയാകാം

Published : Mar 18, 2026, 02:22 PM IST

നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. പ്യൂരിൻ എന്ന ഘടകം വിഘടിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. വൃക്കകൾ ഇത് അരിച്ച് പുറന്തള്ളുന്നു. എന്നാൽ ചിലപ്പോൾ ഇതിന്റെ അളവ് ശരീരത്തിൽ കൂടും. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

PREV
18
രാത്രി ഈ ലക്ഷണങ്ങളുണ്ടോ? യൂറിക് ആസിഡ് കൂടുന്നതിന്‍റെ സൂചനയാകാം

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് ചില ലക്ഷണങ്ങളിലൂടെ ശരീരം തന്നെ കാണിച്ചുതരും. രാത്രിയിൽ കാണുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം.

28
കഠിനമായ മുട്ടുവേദന

രാത്രിയിൽ സന്ധികളിൽ കഠിനമായ വേദനയുണ്ടെങ്കിൽ, അത് യൂറിക് ആസിഡ് കൂടിയതിന്റെ പ്രധാന ലക്ഷണമാണ്. യൂറിക് ആസിഡ് കൂടുമ്പോൾ, അത് ക്രിസ്റ്റലുകളായി സന്ധികളിൽ അടിഞ്ഞുകൂടും. ഇത് കണങ്കാൽ, ഉപ്പൂറ്റി, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കടുത്ത വേദനയുണ്ടാക്കും.

38
മുട്ടുകളിൽ വീക്കം, പിടിത്തം

സന്ധികളിലെ വേദന, നീര്, ചുവപ്പ്, പുകച്ചിൽ എന്നിവയും യൂറിക് ആസിഡ് കൂടിയതിന്റെ ലക്ഷണങ്ങളാണ്. ഒരേ രീതിയിൽ ദീർഘനേരം കിടക്കുന്നത് രക്തയോട്ടം കുറയ്ക്കുകയും സന്ധികളിൽ പിടിത്തം കൂടാൻ കാരണമാകുകയും ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോൾ കാൽ അനക്കാൻ പോലും പ്രയാസം തോന്നാം. കാൽമുട്ടുകളിൽ ഈ നീർക്കെട്ട് വ്യക്തമായി കാണാനാകും.

48
കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലില്‍ മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. യൂറിക്‌ ആസിഡ്‌ പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത്‌ കടുത്ത നടുവേദനയ്‌ക്കും കാരണമാകാം.

58
അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക

ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ, അത് വൃക്കകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നലുണ്ടാക്കും. എന്നാൽ, ആ സമയത്ത് കുറഞ്ഞ അളവിലേ മൂത്രം പോകുകയുള്ളൂ. മൂത്രസഞ്ചി പൂർണ്ണമായി കാലിയാകാത്തതിനാൽ വീണ്ടും വീണ്ടും മൂത്രമൊഴിക്കാൻ തോന്നാം.

68
അമിതമായ വിയർപ്പ്

യൂറിക് ആസിഡ് കൂടുന്നത് മൂലമുണ്ടാകുന്ന നീർക്കെട്ടും വേദനയും നാഡീവ്യവസ്ഥയെ ബാധിക്കും. ഇതിന്റെ ഫലമായി രാത്രിയിൽ അമിതമായി വിയർക്കുകയോ, പ്രത്യേക കാരണമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാം.

78
ചര്‍മ്മ പ്രശ്നങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories