Olive Oil for Skin : മുഖകാന്തി കൂട്ടാൻ ഒലീവ് ഓയിൽ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Published : Sep 19, 2022, 08:04 PM IST

ആരോഗ്യകരമായ വിറ്റാമിനുകൾ, കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഒലീവ് ഓയിൽ. ഈ ഘടകങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് ​ഗുണം ചെയ്യും. ഇത് ഈർപ്പം കൂട്ടി ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

PREV
15
Olive Oil for Skin :  മുഖകാന്തി കൂട്ടാൻ ഒലീവ് ഓയിൽ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ചര്‍മ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഒലീവ് ഓയില്‍ പുരട്ടുന്നത് ​ഏറെ നല്ലതാണ്.

25
olive oil

ഒലിവ് ഓയിലിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മകോശങ്ങളെ പാരിസ്ഥിതിക നാശത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. ഒലീവ് ഓയിൽ വൈറ്റമിൻ എ, ഡി, കെ, ഇ, എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ ചർമ്മത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
 

35

പോളിഫിനോളിക് സംയുക്തങ്ങളുടെ സാന്നിധ്യം കാരണം വാർദ്ധക്യവും ചുളിവുകളും കാരണം ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കുന്നു. ഒലിവ് ഓയിൽ ഇലാസ്തികത മെച്ചപ്പെടുത്താനും ചുളിവുകളും കറുത്ത പാടുകളും കുറയ്ക്കാനും ചർമ്മത്തെ ചെറുപ്പമാക്കാനും കഴിയും.

45
dry skin

ചർമ്മത്തിലെ എണ്ണ സന്തുലിതാവസ്ഥ നിലനിർത്താനും ആരോഗ്യകരമായി തോന്നാനും ഇത് സഹായിക്കുന്നു.മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള പ്രധാനപ്പെട്ടൊരു പരിഹാരമാണിത്. ദിവസവും മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ബ്ലാക് ഹെഡ്‌സ് ഒഴിവാക്കാന്‍ ഇതു സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ അഴുക്കു നീക്കാന്‍ ഇത് നല്ലൊരു വഴിയാണ്.

55

ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒലീവ് ഓയില്‍ മുഖത്തു പുരട്ടുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ഇതില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു പുരട്ടുന്നത് കറുപ്പ് അകറ്റാൻ സഹായിക്കുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories