ചെറുപ്പക്കാരിലെ ഓസ്റ്റിയോ ആർത്രൈറ്റിസിൻ്റെ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Published : Mar 01, 2026, 12:08 PM IST

ചെറുപ്പക്കാരിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം കൂടാനുള്ള പ്രധാന കാരണങ്ങൾ അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, സന്ധികൾക്കേൽക്കുന്ന പരിക്കുകൾ എന്നിവയാണ്. സാധാരണയായി കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് എന്നിവിടങ്ങളിലെ വേദന ഇതിൻ്റെ പ്രധാന ലക്ഷണമാണ്.  

PREV
110
ചെറുപ്പക്കാരിലെ ഓസ്റ്റിയോ ആർത്രൈറ്റിസിൻ്റെ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ചെറുപ്പക്കാരിലെ ഓസ്റ്റിയോ ആർത്രൈറ്റിസിൻ്റെ ലക്ഷണങ്ങൾ:

210
സന്ധികളിലെ വേദന

കാൽമുട്ടിലോ ഇടുപ്പിലോ വേദന അനുഭവപ്പെടുക. നടക്കുമ്പോഴോ മറ്റ് ചലനങ്ങളിലേർപ്പെടുമ്പോഴോ വേദന കൂടുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യും.

310
സന്ധികൾക്ക് രാവിലെയുണ്ടാകുന്ന പിടുത്തം

രാവിലെ ഉറക്കമുണർന്ന ശേഷമോ, ഒരുപാട് നേരം ഇരുന്നതിന് ശേഷമോ സന്ധികൾക്ക് പിടുത്തം അനുഭവപ്പെടുക. സാധാരണയായി 30 മിനിറ്റിനുള്ളിൽ ഇത് മാറാറുണ്ട്.

410
സന്ധികൾ ചലിപ്പിക്കുമ്പോൾ ശബ്ദം

കാൽമുട്ട് മടക്കുകയോ നിവർക്കുകയോ ചെയ്യുമ്പോൾ 'ഞൊട്ട' പൊട്ടുന്നതുപോലെയോ ഉരയുന്നതുപോലെയോ ശബ്ദം കേൾക്കാം.

510
നീർക്കെട്ടും വേദനയും

സന്ധികളിൽ ചെറുതായി അമർത്തുമ്പോൾ വേദനയോ നീർക്കെട്ടോ അനുഭവപ്പെടാം.

610
ചലനശേഷി കുറയുന്നത്

ദിവസേനയുള്ള സാധാരണ ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് വരികയും ചലിക്കാനുള്ള കഴിവ് കുറയുകയും ചെയ്യും.

710
സന്ധികൾ 'ലോക്ക്' ആകുന്നത്

ചില സമയങ്ങളിൽ കാൽമുട്ടോ മറ്റ് സന്ധികളോ 'ലോക്ക്' ആകുന്നതുപോലെയോ അനക്കാൻ പറ്റാത്ത അവസ്ഥയിലോ എത്തിയേക്കാം.

810
എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഇത് കൂടുന്നത്?

1. അമിതവണ്ണം: ശരീരഭാരം കൂടുമ്പോൾ കാൽമുട്ടുകളിൽ വലിയ സമ്മർദ്ദമുണ്ടാകും. ഇത് സന്ധികള്‍ വേഗത്തിൽ തേഞ്ഞുപോകാൻ കാരണമാകും.

2. വ്യായാമമില്ലായ്മ: ദിവസവും മണിക്കൂറുകളോളം ഒരേ ഇരുപ്പിലിരുന്ന് ജോലി ചെയ്യുന്നതും വ്യായാമം ചെയ്യാതിരിക്കുന്നതും സന്ധികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

3. പഴയ പരിക്കുകൾ: സ്പോർട്സിലോ അപകടങ്ങളിലോ സന്ധികൾക്ക് മുമ്പേറ്റിട്ടുള്ള പരിക്കുകൾ പിന്നീട് ഓസ്റ്റിയോ ആർത്രൈറ്റിസിലേക്ക് നയിക്കാം.

4. തെറ്റായ ഇരിപ്പ്: തെറ്റായ രീതിയിൽ ദീർഘനേരം ഇരിക്കുന്നത് സന്ധികളിൽ അമിത സമ്മർദ്ദമുണ്ടാക്കും.

910
പ്രതിരോധവും പരിഹാരവും:

* ശരീരഭാരം കുറയ്ക്കുക: ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ശരീരഭാരം നിയന്ത്രിക്കുക.

* വ്യായാമം ചെയ്യുക: നീന്തൽ, സൈക്ലിംഗ്, നടത്തം പോലുള്ള വ്യായാമങ്ങൾ സന്ധികളെ ബലപ്പെടുത്താൻ സഹായിക്കും.

* ശരിയായ ഇരിപ്പ്: ഇരിക്കുമ്പോൾ നട്ടെല്ല് നിവർത്തിയിരിക്കാൻ ശ്രദ്ധിക്കുക.

1010
ശ്രദ്ധിക്കുക:

ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുകയും ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories