ഈ ഏഴ് ഭക്ഷണങ്ങൾ ഫാറ്റി ലിവർ തടയാൻ സഹായിക്കും

Web Desk   | Asianet News
Published : Jun 06, 2021, 09:33 AM ISTUpdated : Jun 06, 2021, 09:39 AM IST

ഫാറ്റി ലിവർ നിസാരമായി കാണേണ്ട അസുഖമല്ല. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌. കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവറിനെ തടയാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം...

PREV
17
ഈ ഏഴ് ഭക്ഷണങ്ങൾ ഫാറ്റി ലിവർ തടയാൻ സഹായിക്കും

ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു.
 
27

ഭാരം കുറയ്ക്കാൻ മാത്രമല്ല ഫാറ്റി ലിവർ തടയാനും ​ഗ്രീൻ ടീ ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. 

37

ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

47

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും സഹായകമാണ്.

57

മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇവ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

67

ഇലക്കറികൾ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

77

സോയാ ഉത്പന്നങ്ങളിൽ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.
 
click me!

Recommended Stories