മുഖസൗന്ദര്യത്തിനായി ഓറഞ്ച് ഇങ്ങനെ ഉപയോ​ഗിക്കൂ

First Published Jun 3, 2021, 2:57 PM IST

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വസ്തുക്കളുണ്ട്. അതിലൊന്നാണ് ഓറഞ്ച്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ് ഓറഞ്ച്. മുഖസൗന്ദര്യത്തിനായി ഓറഞ്ച് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം...

ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സണ്‍ ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
undefined
ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഓറഞ്ചിന്റെ തൊലി പൊടിച്ച് വെള്ളത്തിലോ പാലിലോ ചേര്‍ത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
undefined
രണ്ട് ടീസ്പൂൺ ഓറഞ്ച് നീരും രണ്ട് ടേബിള്‍സ്പൂണും കടലമാവും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും യോജിപ്പിച്ച് ചേര്‍ത്തു മുഖത്തിട്ടാല്‍ അഴുക്കുകള്‍ അകന്നു മുഖം സുന്ദരമാകും.
undefined
രണ്ടു ടേബിള്‍സ്പൂണ്‍ ഓറഞ്ച് നീരും ഒരു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്ന ഫേസ് പാക്കാണിത്.
undefined
തേനും മഞ്ഞള്‍പ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേര്‍ത്തു മുഖത്തിട്ടാല്‍ നിറം വര്‍ധിക്കുകയും ചര്‍മം മൃദുലമാവുകയും ചെയ്യും.
undefined
click me!