ശരീരത്തിലെ ഈ മാറ്റങ്ങളെ അവഗണിക്കരുത്; കിഡ്നി ക്യാന്‍സറാകാം

Published : Feb 04, 2026, 10:57 AM IST

കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും. 

PREV
17
ശരീരത്തിലെ ഈ മാറ്റങ്ങളെ അവഗണിക്കരുത്; കിഡ്നി ക്യാന്‍സറാകാം

കിഡ്നി ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം.

27
മൂത്രത്തില്‍ രക്തം കാണുക

മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക തുടങ്ങിയവ കിഡ്നി ക്യാൻസറിന്‍റെ സൂചനയാകാം.

37
വൃക്കയില്‍ മുഴ

വൃക്കയില്‍ മുഴ, വൃഷണസഞ്ചിയിലെ വീക്കം എന്നിവയെയും അവഗണിക്കരുത്.

47
നടുവേദന

നടുവേദന പ്രത്യേകിച്ച് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദനയും വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

57
പെട്ടെന്ന് ശരീരഭാരം കുറയുക

വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

67
വിളര്‍ച്ച

കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്. 

77
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories