ജിം വർക്കൗട്ടിന് ശേഷം കഴിക്കേണ്ട 5 പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; മസിലുകൾ വളരും, ക്ഷീണം മാറും!

Published : Feb 04, 2026, 10:29 AM IST

നിങ്ങൾ ദിവസവും ജിമ്മിൽ പോവുകയോ വർക്കൗട്ട് ചെയ്യുകയോ ചെയ്യുന്ന ആളാണെങ്കിൽ, മസിലുകളുടെ വീണ്ടെടുപ്പിനും ഊർജ്ജത്തിനും ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം അത്യാവശ്യമാണ്. എല്ലാ ദിവസവും പരീക്ഷിക്കാവുന്ന 5 ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങൾ ഇതാ.

PREV
15
മുട്ടയും ബ്രൗൺ ബ്രെഡും

വേഗത്തിൽ പ്രഭാതഭക്ഷണം വേണമെങ്കിൽ, 2-3 മുട്ട പുഴുങ്ങിയതും ബ്രൗൺ ബ്രെഡും കഴിക്കാം. ഇത് മസിലുകളുടെ വളർച്ചയ്ക്ക് മികച്ചതാണ്. ബ്രെഡിന് മുകളിൽ പീനട്ട് ബട്ടർ പുരട്ടുന്നത് ഊർജ്ജവും പ്രോട്ടീനും നൽകും.

25
ഹോം മെയ്ഡ് സ്മൂത്തി

ജിമ്മിൽ നിന്ന് വന്ന ശേഷം പ്രോട്ടീൻ പൗഡറിന് പകരം ഒരു ഹൈ-പ്രോട്ടീൻ സ്മൂത്തി വീട്ടിൽ തയ്യാറാക്കാം. ഇതിനായി ഒരു പഴത്തിൽ പാലും തൈരും ചേർക്കുക. ഇതിലേക്ക് പീനട്ട് ബട്ടർ ചേർത്ത് അടിച്ചെടുക്കുക.

35
പ്രോട്ടീൻ, ഫൈബര്‍ റിച്ച് ബ്രേക്ക്ഫാസ്റ്റ്

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ മറ്റൊരു പ്രഭാതഭക്ഷണം കൂടി വീട്ടിൽ തയ്യാറാക്കാം. മുളപ്പിച്ച ചെറുപയറും കടലയും ഇതിനായി ഉപയോഗിക്കാം. സവാള, തക്കാളി, നാരങ്ങ, ചാട്ട് മസാല, മല്ലിയില, പച്ചമുളക് എന്നിവ ചേർത്ത് ഇത് തയ്യാറാക്കാം.

45
ദഹനത്തിനും പേശികളുടെ വീണ്ടെടുപ്പിനും ബെസ്റ്റ്

സാധാരണ തൈരിലോ ഗ്രീക്ക് യോഗർട്ടിലോ ബദാം, വാൾനട്ട്, ചിയ സീഡ്സ്, സൂര്യകാന്തി വിത്തുകൾ എന്നിവ ചേർത്ത് ഒരു നട്ട്സ് ബൗൾ ഉണ്ടാക്കാം. ഇത് ദഹനത്തിന് നല്ലതും പേശികളുടെ വീണ്ടെടുപ്പിന് മികച്ചതുമാണ്.

55
ധാരാളം പ്രോട്ടീൻ

വർക്കൗട്ടിന് ശേഷമുള്ള പ്രഭാതഭക്ഷണത്തിൽ ഒരു വെജിറ്റബിൾ ഐറ്റം ചേര്‍ക്കാം. ചെറുപയർ പരിപ്പ് കുതിർത്ത് അരച്ച് മാവാക്കി എടുക്കുക. ഇതിന് മുകളിൽ പച്ചക്കറികളും പനീറും ചേർക്കാം. ഇത് പ്രോട്ടീൻ നിറഞ്ഞ ഒരു വിഭവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories