എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നിരവധി ശാരീരിക പ്രവർത്തനങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.
മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
211
പേശിവലിവ്
മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം പേശിവലിവ്, മരവിപ്പ്, എല്ലുകള്‍ക്ക് ബലക്കുറവ് തുടങ്ങിയവ ഉണ്ടാകാം.
311
അമിത ക്ഷീണം
മഗ്നീഷ്യം കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജവും അമിത ക്ഷീണവുമാണ്.
411
വിശപ്പ് കുറയുക, ഛര്‍ദ്ദി, ഓക്കാനം
മഗ്നീഷ്യത്തിന്‍റെ കുറവു മൂലം വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും അതുപോലെ തന്നെ മലബന്ധം, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയവയും ഉണ്ടാകാം.
511
ക്രമരഹിതമായ ഹൃദയമിടിപ്പ്
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും അതുപോലെ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനും സാധ്യത ഉണ്ട്.
611
തലവേദന, മൈഗ്രേയ്ൻ
തലവേദന, മൈഗ്രേയ്ൻ എന്നിവയും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.
711
ഉറക്കക്കുറവ്
മഗ്നീഷ്യത്തിന്‍റെ കുറവു മൂലം ഉറക്കക്കുറവും ഉണ്ടാകാം.
811
വിഷാദം, ഉത്കണ്ഠ
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും ഉണ്ടാകാം.
911
ചോക്ലേറ്റിനോടുള്ള കൊതി
ചിലര്‍ക്ക് ചോക്ലേറ്റിനോടുള്ള കൊതി തോന്നുന്നതും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാം.
1011
ചര്‍മ്മം മങ്ങുക
ചര്‍മ്മം മങ്ങുക, കണ്ണിലും മുഖത്തും നീര് വയ്ക്കുക തുടങ്ങിയവയും സൂചനയാകാം.
1111
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam