ലോകമെമ്പാടും ഫാറ്റി ലിവർ രോഗം അതിവേഗം വർധിക്കുകയാണ്. പ്രമേഹവും അമിതവണ്ണവും പോലെ, തെറ്റായ ഭക്ഷണശീലങ്ങളാണ് ഫാറ്റി ലിവറിനും പ്രധാന കാരണം. അമിതമായ മദ്യപാനം, അല്ലെങ്കിൽ മോശം ഭക്ഷണക്രമം എന്നിവ കാരണം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.
ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത്
ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
28
കൊഴുപ്പ്, കലോറി ഒഴിവാക്കാം
കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
38
പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ് ഒഴിവാക്കാം
പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.
48
മധുരം
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.
58
പുകവലിയും മദ്യപാനവും
പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.
68
ശരീരഭാരം കൂടാതെ നോക്കുക
അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.
78
ഫാറ്റി ലിവർ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങൾ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
88
വ്യായാമം
വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam