തൊലിപ്പുറത്ത് കാണുന്ന ചില മാറ്റങ്ങള്‍ ഈ രോഗത്തിന്റെ സൂചനകളാകാം...

First Published Nov 5, 2020, 5:31 PM IST

ചര്‍മ്മത്തെ ബാധിക്കുന്ന അസുഖങ്ങളില്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പുറമെ മറ്റ് പല അസുഖങ്ങളുടെയും ലക്ഷണമായി ചര്‍മ്മ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അത്തരത്തിലൊന്നാണ് പ്രമേഹം. പ്രമേഹമുള്ളവരിലെ ചര്‍മ്മ പ്രശ്‌നങ്ങളെ കുറിച്ച് പൊതുവേ ആളുകളില്‍ അത്രകണ്ട് അവബോധമില്ലെന്നതാണ് സത്യം. പ്രമേഹത്തിന്റെ ഭാഗമായി തൊലിപ്പുറത്ത് കാണപ്പെടുന്ന ആറ് തരം സൂചനകള്‍ ഏതെല്ലാമാണെന്നാണ് ഇനി പരിചയപ്പെടുത്തുന്നത്. 

അല്‍പം പരന്ന്, 'വെല്‍വെറ്റ്' പരുവത്തില്‍ തൊലിപ്പുറത്ത് കാണപ്പെടുന്ന പാടും പ്രമേഹത്തിന്റെ സൂചനയാകാം. കഴുത്തിലോ കക്ഷത്തിലോ ഇതിന് സമീപമായോ ഒക്കെയാണ് സാധാരണഗതിയില്‍ ഈ പാടുണ്ടാകാറ്.
undefined
അല്‍പം കട്ടിയില്‍ ചുവപ്പ്- മഞ്ഞ- ബ്രൗണ്‍ ഇവയിലേതെങ്കിലും നിറത്തിലായി തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ കുരുകള്‍ ഒരുപക്ഷേ പ്രമേഹത്തിന്റെ ലക്ഷണമാകാം. ഇവ ക്രമേണ കട്ടിയായി പോവുകയും പാടുകള്‍ പോലെ അവശേഷിക്കുകയും ചെയ്യും.
undefined
ചിലരില്‍ പ്രമേഹത്തിന്റെ സൂചനയായി തൊലിപ്പുറത്ത് പൊള്ളിവീര്‍ത്തത് പോലുള്ള കുമിളകളും ഉണ്ടാകാറുണ്ട്. കൈകളിലോ കാല്‍പാദങ്ങളിലോ കാലിലോ കൈപ്പത്തിക്ക് പുറമെ ഒക്കെയോ ആണ് ഇത്തരം കുമിളകള്‍ കാണപ്പെടാറ്.
undefined
ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ സംഭവിച്ചാല്‍ അത് ഒരു പരിധി വരെ തനിയെ ഉണങ്ങാറാണ് പതിവ്, അല്ലേ? എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ മുറിവ് സംഭവിച്ചാല്‍ ഉണക്കം വരികയേ ഇല്ല. ഈ സാഹചര്യത്തിലും പ്രമേഹം സംശയിക്കാവുന്നതാണ്.
undefined
ചര്‍മ്മം അസാധാരണമായി 'ഡ്രൈ' ആകുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും പ്രമേഹത്തിന്റെ സൂചനയാകാം. മറ്റ് പല രോഗങ്ങളുടേയും ആരോഗ്യപ്രശ്‌നങ്ങളുടേയും ലക്ഷണമാണ് തൊലി 'ഡ്രൈ' ആകുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും. അതിനാല്‍ ഷുഗര്‍ പരിശോധിച്ച ശേഷം മാത്രമേ നിര്‍ണയം നടത്താവൂ.
undefined
കണ്‍പോളകള്‍ക്ക് ചുറ്റുമുള്ളയിടങ്ങളില്‍ മഞ്ഞനിറത്തില്‍ ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് രക്തത്തിലെ ഉയര്‍ന്ന ഫാറ്റിനെ സൂചിപ്പിക്കുന്നതാണ്. ഇതും പ്രമേഹത്തിന്റെ ലക്ഷണമാകാം. ഏത് ലക്ഷണം കണ്ടാലും വൈദ്യപരിശോധന നടത്തിയ ശേഷം മാത്രമേ രോഗനിര്‍ണയം നടത്താവൂ.
undefined
click me!