മുടികൊഴിച്ചിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

First Published Oct 31, 2020, 7:50 PM IST

മുടികൊഴിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. പോഷകക്കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

മുടികൊഴിച്ചിൽ കുറയ്ക്കാൻ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക. ചീര, മുട്ട, നട്ട്‌സ്, ബദാം എന്നിവ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സഹായിക്കും.
undefined
മത്സ്യവും കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ മുടികൊഴിച്ചിൽ കുറയ്ക്കാനാകും.
undefined
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി-5 എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
undefined
ഇന്ന് ഷാംപൂ, കണ്ടീഷ്ണർ എന്നിവയെല്ലാം നാം സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഇത് തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ ഡോക്ടറുടെ നിർദ്ദേശത്തോടെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ഉപയോഗിക്കുക.
undefined
കഞ്ഞിവെള്ളം മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും.
undefined
ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും ഏറെ നല്ലതാണ്.
undefined
മുടി കൊഴിച്ചിലിന് പിന്നിലെ മറ്റൊരു കാരണം സ്ട്രെസ്സ് ആണ്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
undefined
സ്ട്രെസ്സ് ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാൽ അത് മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. യോഗ, ബ്രീത്തിങ് എക്സർസൈസ്, എയ്റോബിക് തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
undefined
click me!