വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Jul 17, 2021, 04:36 PM IST

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതരരോഗങ്ങൾക്കും കാരണമാകും. വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

PREV
16
വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഗുരുതരമായ വൃക്കരോഗത്തിനുള്ള സാധ്യതയും കുറയ്ക്കാനും സഹായിക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യമേകാനും വ്യായാമം സഹായിക്കും.

26

ഉയർന്ന രക്തസമ്മർദം വൃക്കത്തകരാറിനു കാരണമാകും. രക്തസമ്മർദത്തോടൊപ്പം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ ഇവ കൂടിയുണ്ടെങ്കിൽ പ്രത്യേകിച്ചും. ജീവിതശൈലി, ഭക്ഷണം ഇവയിൽ മാറ്റം വരുത്തിയാൽ രക്തസമ്മർദം നിയന്ത്രിക്കാം. 

36

അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത് വൃക്കത്തകരാറിന് കാരണമാകാം. 
 
46

ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. വൃക്കകളുടെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്. മാത്രമല്ല, ചർമ്മത്തിനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. 
 
56

പുകവലി രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് ശരീരത്തിലേക്കും വൃക്കകളിലേക്കുമുള്ള രക്തപ്രവാഹം സാവധാനത്തിലാക്കും. പുകവലി വൃക്കകളിൽ കാൻസർ വരാനുള്ള സാധ്യതയും കൂട്ടാമെന്ന് പഠനം പറയുന്നു.
 
66

വേദനസംഹാരികൾ പതിവായി കഴിക്കുന്നത് വൃക്കയെ തകരാറിലാക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. മാത്രമല്ല വേദനസംഹാരികൾ കഴിക്കുന്നത് മറ്റ് രോ​ഗങ്ങൾ‌ പിടിപെടുന്നതിനും കാരണമാകും. 
 
click me!

Recommended Stories