മുഖത്തെ കറുപ്പകറ്റാൻ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

First Published Jul 16, 2021, 12:51 PM IST

മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തെ സംരക്ഷിക്കാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...
 

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് പാക്കാക്കാം. ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖസൗന്ദര്യത്തിന് ഇത് മികച്ചൊരു പാക്കാണിത്.
undefined
ഒരു പകുതി തക്കാളിപേസ്റ്റിൽ ഒരു ചെറിയ സ്പൂൺ ജോജോബോ ഓയിൽ , ഒരു ചെറിയ സ്പൂൺ ടീട്രീ ഓയിൽ എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മം മൃദുവാകാൻ ഏറ്റവും നല്ല മാർഗമാണിത്.
undefined
തക്കാളി പേസ്റ്റിൽ അൽപം പാൽ ചേർത്ത് അരയ്ക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു പാക്കാണിത്.
undefined
രണ്ട് സ്പൂൺ തെെരും, അരക്കഷ്ണം തക്കാളിയും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തിടാം. മുഖകാന്തി വർദ്ധിക്കാൻ ഏറ്റവും നല്ല പാക്കാണിത്. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
ഒരു സ്പൂൺ തക്കാളി നീരിൽ ഒരു സ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് തുള്ളി പനിനീര് കൂടി ചേർത്ത് കൺ തടങ്ങളിൽ ഇടാം. പഞ്ഞിയിൽ മുക്കി കണ്ണിന് ചുറ്റും കവറു ചെയ്യുന്ന രീതിയിൽ വയ്ക്കുകയുമാകാം. ഒരാഴ്ച സ്ഥിരമായി ചെയ്താൽ കണ്ണിന് താഴത്തെ കറുപ്പ് പൂർണ്ണമായും മാറി കിട്ടും.
undefined
click me!