സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ കൂർക്കംവലിക്കാറുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...

First Published Sep 12, 2020, 12:28 PM IST

കൂർക്കംവലി (ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പഠനം.' ജേണൽ ഓഫ് ബോൺ ആൻഡ് മിനറൽ'  റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.

കൂർക്കംവലിഉള്ള സ്ത്രീകൾക്ക് നട്ടെല്ലിൽ ഒടിവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
undefined
2002 ൽ 1.3 ശതമാനംസ്ത്രീകൾകൂർക്കംവലി പ്രശ്നം നേരിടുന്നതായിപഠനങ്ങളിൽ തെളിഞ്ഞു.എന്നാൽ 2012 ഓടെ ഇത് 3.3 ശതമാനമായി വർദ്ധിക്കുകയും ചെയ്തു.
undefined
കൂർക്കംവലി ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ള സ്ത്രീകൾക്ക് നട്ടെല്ലിലും അല്ലാതെയും ഒടിവുണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്നാണ് പഠനത്തിന് നേത്യത്വം നൽകിയ ​ഗവേഷകൻ ടിയാനി ഹുവാങ്പറയുന്നത്.
undefined
'സ്ലീപ് അപ്നിയ അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സുപ്രധാന തെളിവുകൾ ഞങ്ങൾ ഈ പഠനത്തിലൂടെ നൽകാൻ കഴിഞ്ഞുവെന്നാണ് വിശ്വാസിക്കുന്നത്' - ടിയാനി പറഞ്ഞു.
undefined
നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം. എന്നാല്‍ പ്രായമായവരെ ബാധിക്കുന്ന 'ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ' (obstructive sleep apnoea) അല്‍ഷിമേഴ്സിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നാണെന്ന് ചില പഠനങ്ങൾ പറയുന്നു.
undefined
ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞു (block) പോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ലീപ് അപ്‌നിയയ്ക്ക് കാരണമാകുന്നത്.
undefined
ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമുളള ഭാഗത്തുകൂടെ വായു ഞങ്ങിഞരുങ്ങി പുറത്തേക്ക് വരികയും ഉച്ചത്തിലുളള കൂര്‍ക്കം വലിയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പൊതുവേ അമിതഭാരമുളളവരിലാണ് ഒബ്‌സ്ട്രകീറ്റ് സ്‌ലീപ് അപ്നീയ കാണപ്പെടുന്നത്.
undefined
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൂര്‍ക്കംവലി കൂടുതല്‍ അപകടകരമാണെന്ന് മറ്റൊരു പഠനത്തിൽ പറയുന്നത്. കൂര്‍ക്കംവലിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
undefined
സ്ത്രീകളിലെ കൂര്‍ക്കംവലി ഹൃദയത്തിന്റെ തകരാറിന് ഇടയാക്കും എന്ന് ജര്‍മനിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു.
undefined
കൂര്‍ക്കംവലി പുരുഷന്മാരെക്കാള്‍ അപകടകരം സ്ത്രീകളിലാണെന്ന് ഇവര്‍ പറയുന്നു.
undefined
click me!