ഈ അഞ്ച് ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും

First Published Sep 11, 2020, 3:32 PM IST

ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിന് പ്രധാന കാരണം. രക്തത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളിൽ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു. ശരീരഭാരം കൂടുമ്പോൾ കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാതെ വരികയും വീഴ്ചയുണ്ടായാൽ എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ​ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള പ്രക്രിയ എളുപ്പമാക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു.
undefined
ബദാമിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു . ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ, കൊഴുപ്പ് കുറയ്ക്കാൻ ബദാം ഏറെ നല്ലതാണ്.
undefined
ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും ഒരും നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
undefined
ഭക്ഷണത്തിൽ പ്രോട്ടീൻ ശരിയായ അളവിൽ നിലനിർത്തുന്നതിനൊപ്പം കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നതിന് അവക്കാഡോ സഹായിക്കും. ശരീരത്തിന് ഗുണകരമാകുന്ന ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
undefined
ശരീരത്തിലെ അമിത ഫാറ്റ് പുറംതള്ളാന്‍ പപ്പായ ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.
undefined
click me!