പുരുഷന്മാരിൽ കാണുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയാണ് ഇത് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. 40 വയസ്സിന് താഴെയുള്ളവരെ പോലും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നതായി ഡോക്ടർമാർ പറയുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
പുരുഷന്മാരിൽ കാണുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയാണ് ഇത് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. 40 വയസ്സിന് താഴെയുള്ളവരെ പോലും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നതായി ഡോക്ടർമാർ പറയുന്നു.
27
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വളരുന്ന സാവധാനത്തിൽ വളരുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വളരുന്ന സാവധാനത്തിൽ വളരുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണമൊന്നും കാണിക്കില്ല. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൽ രക്തം, പെൽവിക് വേദന, ശുക്ലത്തിൽ രക്തം, അസ്ഥി വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പ്രാരംഭ ഘട്ടത്തിലുള്ള കാൻസറിന് വളരെ എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുമെന്നതിനാൽ പിഎസ്എ പരിശോധനകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്.
37
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ
മിക്ക ആളുകൾക്കും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്താണെന്ന് അറിയില്ല. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു.
ധാരാളം പുരുഷന്മാർ പതിവായി രോഗ പരിശോധനയ്ക്ക് വിധേയരാകുന്നില്ല.
പിസഎ രക്തപരിശോധനകളിലൂടെയോ ഡിജിറ്റൽ മലാശയ പരിശോധനകളിലൂടെയോ ഇത് സാധാരണയായി കണ്ടെത്തുന്നു. ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ കാരണം ധാരാളം പുരുഷന്മാർ പതിവായി രോഗ പരിശോധനയ്ക്ക് വിധേയരാകുന്നില്ല.
57
ഉയർന്ന പിഎസ്എ ലെവൽ ക്യാൻസറിനെ സൂചിപ്പിക്കുന്നു.
പ്രായമാണ് പ്രാഥമിക അപകട ഘടകം. 90 ശതമാനം കേസുകളിലും 55 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് ഇത് സംഭവിക്കുന്നത്. PSA (പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ) പരിശോധനയാണ് പ്രാഥമിക സ്ക്രീനിംഗ് ഉപകരണം. ഉയർന്ന PSA ലെവൽ കാൻസറിനെ സൂചിപ്പിക്കുന്നു.
67
40 കടന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധന നടത്തണം
40 കടന്നവര്‍, അമ്പത് കടന്നവര്‍ നിര്‍ബന്ധമായും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധന നടത്തുന്നത് ഉചിതമാണ്. പ്രത്യേകിച്ച് വീട്ടിലോ കുടുംബത്തിലാര്‍ക്കെങ്കിലുമോ പ്രോസ്റ്റേറ്റ് ക്യാൻസറുണ്ടായ പാരമ്പര്യമുള്ളവര്‍. കാരണം ഇവരില്‍ രോഗത്തിന് സാധ്യത കൂടുതലാണ്.
77
ശുക്ലത്തിന്‍റെ ഉത്പാദനത്തിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി നിര്‍ണായക പങ്ക് വഹിക്കുന്നത്
പ്രോസ്റ്റേറ്റ് ക്യാൻസര്‍ എന്നത് പുരുഷന്മാരുടെ പ്രത്യുത്പാദനവ്യവസ്ഥയിലുള്‍പ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസര്‍ ആണ്. ബീജത്തിന്‍റെ സഞ്ചാരമാധ്യമമായ ശുക്ലത്തിന്‍റെ ഉത്പാദനത്തിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി നിര്‍ണായക പങ്ക് വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam