മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ...

First Published Jan 3, 2021, 8:30 AM IST

പ്രസവ ശേഷം നവജാത ശിശുക്കള്‍ക്ക് പ്രധാന ഭക്ഷണം എന്ന് പറയുന്നത് മുലപ്പാലാണ്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പ്രസവ ശേഷം വേണ്ടത്ര മുലപ്പാലില്ലാത്തത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

കാരറ്റ്: കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ കൂടുതലാണ്. മുലയൂട്ടുന്ന അമ്മമാർക്ക് കാരറ്റ് ജ്യൂസ് നല്ലതാണ്, ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
undefined
പെരുംജീരകം: പെരുഞ്ചീരകം മുലപ്പാല്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധനവിന് മാത്രമല്ല, മാസമുറ പ്രശ്‌നങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ പെരുഞ്ചീരകം ഭക്ഷണത്തില്‍ ചേര്‍ത്തോ ഇതു കൊണ്ടു വെള്ളം തിളപ്പിച്ചോ കുടിക്കുന്നത് ശീലമാക്കുക.
undefined
ഉലുവ: മുലപ്പാല്‍ വര്‍ദ്ധനവിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഉലുവ. ഇതിൽ ഒമേ​ഗ 3 ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും ഉലുവ മികച്ചതാണ്.
undefined
ഓട്സ്: പല ആരോഗ്യ ഗുണങ്ങളുമുള്ള ഓട്‌സ് മുലപ്പാല്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിലെ ഡയെറ്ററി ബീറ്റാ ഗ്ലൂക്കേന്‍ ആണ് ഗുണം നല്‍കുന്നത്. ഓട്‌സ് പാൽ ചേർത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്.
undefined
കശുവണ്ടി: മുലയൂട്ടുന്ന അമ്മമാർ ദിവസവും അഞ്ചോആറോ കശുവണ്ടി കഴിക്കുന്നത് ശീലമാക്കുക. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കശുവണ്ടി മുന്നിലാണ്.
undefined
click me!