പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

First Published Mar 20, 2021, 5:17 PM IST

ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള പല്ലുകള്‍ക്കായി രണ്ട് നേരം പല്ലു തേയ്ക്കുന്നതിനൊപ്പം പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ അത്യാവശ്യമാണ്. പല്ലുകളെ സംരക്ഷിക്കുന്നതിന് അന്നജം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.
 

മത്സ്യം: സാൽമൺ, ട്യൂണ പോലുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി, ഒമേ​ഗ 3 ഫാറ്റിആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.ഇവപല്ലുകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല മോണയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മോണയിലെ രക്തസ്രാവം തടയാനും ഈ മത്സ്യങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യുന്നു.
undefined
ഇലക്കറികൾ: പച്ചനിറത്തിലുള്ള ഇലക്കറികളിൽ ദന്താരോഗ്യത്തിന് ​ഗുണം ചെയ്യുന്നു ചില പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ചീരയിൽ കാൽസ്യം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ പല്ലിന്റെ ഇനാമൽ സംരക്ഷിക്കാൻ സഹായിക്കുന്നു. മോണപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്ന വിറ്റാമിൻ ബി, ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചീരയിൽ ബീറ്റാ കരോട്ടിൻ നിറഞ്ഞിരിക്കുന്നു. ഇത് പല്ലുളെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു.
undefined
ഓറഞ്ച്: ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് വായിലെ രക്തക്കുഴലുകളെയും ബന്ധിപ്പിക്കുന്ന ടിഷ്യുകളെയും ശക്തിപ്പെടുത്തുന്നു. മോണയുടെ വീക്കം കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും.
undefined
മുന്തിരി: ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുന്തിരിപ്പഴങ്ങളിലെ ചില സംയുക്തങ്ങൾ പല്ലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
undefined
ചീസ്: പല്ലുകളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ചീസ്. ഇതിൽ പഞ്ചസാര കുറവാണ്, കാൽസ്യം കൂടുതലാണ്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന പ്രോട്ടീൻ ആണ് കെയ്‌സിൻ. ചീസിലും ഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വായിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
undefined
click me!