കരുവാളിപ്പ് മാറും, മുഖം തിളങ്ങും; ഇവ ഉപയോ​ഗിച്ചാൽ മതി

First Published Oct 2, 2021, 7:20 PM IST

ചർമ്മ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള പാട്, മുഖത്തെ കരുവാളിപ്പ്, മുരുക്കുരു എന്നിവ മാറാൻ ക്രീമുകൾ ഉപയോ​ഗിക്കുന്നതിന് പകരം ചില പ്രകൃതിദത്ത വഴികൾ ഉപയോ​ഗിക്കുക. എന്തൊക്കെയാണെന്ന് അറിയാം...

tumeric

പണ്ട് മുതൽക്കെ സൗന്ദര്യസംരക്ഷണത്തിനായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനും ചുളിവുകളെയും അകറ്റാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

honey

ആന്റിഓക്‌സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് തേൻ. തേൻ ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും വരണ്ട ചർമ്മത്തെ ചികിത്സിക്കുകയും ചെയ്യുന്നു. മുഖത്തിന് തിളക്കം നൽകുകയും ചുളിവുകളില്ലാത്തതാക്കുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് തേൻ.

curd

തൈര് ഒരു ആരോഗ്യകരമായ ലഘുഭക്ഷണം മാത്രമല്ല, ചർമ്മത്തിന് വളരെയധികം ​ഗുണം നൽകുന്ന ഒന്ന് കൂടിയാണ്. ആന്റി-ഏജിംഗ് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന സാധാരണ ഘടകങ്ങളിലൊന്നായ ലാക്റ്റിക് ആസിഡ് ഇതിലുണ്ട്. ഇത് തികച്ചും പ്രകൃതിദത്തവും മോയ്സ്ചറൈസിംഗ് ഫെയ്സ് മാസ്കും ആയി ഉപയോ​ഗിക്കാം.

aloe vera

വിറ്റാമിനുകൾ എ, സി, ഇ, ബി 12 എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. പൊള്ളൽ, മുഖക്കുരു, വരണ്ട ചർമ്മം എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ് ഇത്. 

coconut oil

വെളിച്ചെണ്ണ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസർ മാത്രമല്ല, മേക്കപ്പ് റിമൂവർ, ബോഡി സ്‌ക്രബർ എന്നിവയായും പ്രവർത്തിക്കുന്നു. ഇത് സുഷിരങ്ങൾക്കുള്ളിൽ ആഴത്തിൽ പോകുകയും ചർമ്മത്തെ പൂർണ്ണമായും മൃദുവാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
 

click me!