വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചിലത്...

First Published Nov 17, 2021, 8:50 PM IST

വൃക്കരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. 
 

kidney

കല്ലുകളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളില്‍ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു.

kidney

മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കുക. 

salt

വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം.
 

kidney

കൊഴുപ്പ് കൂടിയാല്‍ വൃക്കയിലേക്കുള്ള വാല്‍വുകളും അടയാനുള്ള സാധ്യതയുണ്ട്. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ  ബാധിക്കാനിടയുണ്ട്. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ വൃക്കയുടെ പരിശോധന നടത്തിയിരിക്കണം. 

burger

ബർ​ഗർ, സാൻവിച്ച്, പിസ പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കിഡ്നി തകരാർ ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

sweets

ഉപ്പ് പോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് മധുരവും. മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കിഡ്നിയുടെ പ്രവർത്തനത്തെ മാത്രമല്ല പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങളും പിടിപെടാം. 
 

click me!