olive oil for skin care| സ്കിൻ കെയർ ടിപ്സ്; മുഖത്തെ പാടുകൾ മാറാൻ ഒലീവ് ഓയിൽ

First Published Nov 15, 2021, 3:08 PM IST

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഒലീവ് ഓയിൽ മികച്ചതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

skin care

ഒലിവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അത് മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു. 

olive oil

ഒലീവ് ഓയിലിലെ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരവും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
 

dark circles

ഒലിവ് ഓയിലിൽ കാണപ്പെടുന്ന ക്ലോറോഫിൽ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഏജന്റാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷൻ, ബാക്ടീരിയ, ഫംഗസ് അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്നു. 

skin care

ഒലിവ് ഓയിലിലെ ക്ലോറോഫിൽ ഉള്ളടക്കം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കീഴിലുള്ള ചുവന്ന രക്താണുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
 

dry skin

മുഖത്തെ കറുത്ത പാടുകളും നേർത്ത വരകളും തടയുന്ന മോയ്‌സ്ചുറൈസറായി ഒലീവ് ഓയിൽ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകൾ, വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാം.

olive oil

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും
 

click me!