ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള വഴികളാണ് ഇന്ന് പലരും നോക്കുന്നത്. ലെെഫ് സ്റ്റെെൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ വണ്ണം കുറയ്ക്കൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നു.
എല്ലാ സമയത്തും ഭക്ഷണം കഴിക്കരുത്. നിങ്ങൾക്ക് ശരിക്കും വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ഒരുമിച്ച് കഴിക്കാതെ കുറച്ച് കുറച്ചായി കഴിക്കൻ ശ്രമിക്കണമെന്ന് ലൂക്ക് പറയുന്നു.
25
fiber
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുക. ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനം എളുപ്പമാക്കാനും മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കും.
35
insulin
രാത്രി വൈകിയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കുക. ഇത് രാത്രി മുഴുവൻ ഇൻസുലിൻ അളവ് ഉയർന്ന നിലയിൽ തുടരും. രാത്രി വൈകി ഭക്ഷണം കഴിക്കേണ്ടതുണ്ടെങ്കിൽ, അത് പരമാവധി കുറയ്ക്കുക.
45
exercise
രാവിലെ വ്യായാമം ചെയ്യുക. ഭക്ഷണം കഴിച്ച ശേഷം 10 മിനിറ്റ് നടക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
55
sleep
ഉറക്കം സമ്മർദ്ദം കുറയ്ക്കുക മാത്രമല്ല വണ്ണം കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് ഉറക്കക്കുറവോ സമ്മർദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കും.