കണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാം; ശ്രദ്ധിക്കേണ്ട ചിലത്

First Published Aug 19, 2020, 8:46 AM IST

കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം...

മത്സ്യങ്ങൾ: മത്സ്യങ്ങളായ സാൽമൺ, ട്യൂണ, മത്തി, അയല എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട കണ്ണുകൾ, മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
undefined
ചീര: നല്ല ചീരയും അയമോദകവും ചേര്‍ത്ത പാനീയം ദിവസേന കഴിക്കുക. ചീരയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡും അയമോദകത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി,സി എന്നിവയും കാഴ്ച്ചശക്തി കുറയുന്നതിനെ തടയുന്നു.
undefined
മുട്ട: മുട്ടയിലെ വിറ്റാമിനുകളും പോഷകങ്ങളും, ല്യൂട്ടിൻ, വിറ്റാമിൻ എ എന്നിവ അന്ധത, വരണ്ട കണ്ണുകൾ എന്നിവയിൽ നിന്ന് സംരക്ഷിച്ചേക്കാം. കൂടാതെ, കണ്ണിന്റെ ആരോഗ്യവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു.
undefined
നട്സ്: നട്സുകൾ ആരോഗ്യത്തിന് പൊതുവേ മികച്ചതാണ്. പിസ്ത, വാൽനട്ട്, ബദാം - ഏത് തരം നട്സുകളിലും- ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
undefined
ധാന്യങ്ങൾ: കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ധാന്യങ്ങളിൽ കാണപ്പെടുന്ന വിറ്റാമിൻ ഇ, സിങ്ക്, നിയാസിൻ എന്നിവയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
undefined
ടിവി കാണുമ്പോൾ: കമ്പൂട്ടര്‍ മോണിറ്ററിന്റെയും ടെലിവിഷന്‍ സ്‌ക്രീനിന്‌റെയും അടുത്തിരിക്കരുത്,ഇടയ്ക്കിടയ്ക്ക് ഇവയില്‍ നിന്ന് കണ്ണെടുക്കുക.
undefined
ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുക: ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം രാവിലെകുടിക്കുക. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നൽകുന്നു.
undefined
click me!