മുഖം എപ്പോഴും 'ഫ്രഷായിരിക്കാൻ' ഇവ ഉപയോ​ഗിച്ചാൽ മതി

First Published Mar 22, 2021, 12:27 PM IST

വേനൽക്കാലം ചർമ്മത്തിന് എപ്പോഴും വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. മുഖത്തെ കരുവാളിപ്പ് മാറി മുഖം എപ്പോഴും ഫ്രഷായിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് പരിചയപ്പെടാം. 
 

ഒരു ആപ്പിളെടുത്ത് അതിന്റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലിൽ മുക്കി വയ്ക്കുക. അതിനു ശേഷം ആപ്പിൾ നന്നായി പേസ്റ്റാക്കി എടുക്കുക. ശേഷം ഇത് 10 മിനുട്ട് നേരം ഫ്രീസറിൽ വയ്ക്കുക.ഉപയോ​ഗിക്കുന്ന സമയത്ത്ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കുക. അതിനു ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
undefined
വേനൽക്കാലത്ത് മുഖക്കുരു ഭേദമാക്കാൻ മാമ്പഴ പൾപ്പും തേനും ചേർത്ത് മുഖത്തിടുക. 15 മിനുട്ട് ഇട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
undefined
ചർമ്മത്തിന് സ്വാഭാവിക നിറം നൽകാനും ആരോഗ്യത്തോടെ സൂക്ഷിക്കാനും ഓറഞ്ച് അത്യുത്തമമാണ്. മൂന്ന് ടേബിൾ സ്പൂൺ ഓറഞ്ചുനീരെടുത്ത് അത് അൽപ്പസമയം തണുപ്പിക്കാം. ഇനി ഒരു പഞ്ഞിക്കഷ്ണം എടുത്ത് ഓറഞ്ചുനീരിൽ മുക്കിയ ശേഷം മുഖത്തു തടവുക. 10 മിനുട്ടിനു ശേഷം തണുത്ത വെള്ളംഉപയോ​ഗിച്ച് കഴുകുക.
undefined
പഴുത്ത ഒരു തക്കാളിയുടെ പകുതിയെടുത്ത് അത് നന്നായി അരയ്ക്കുക. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി അഞ്ചു മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ഈ പാക്ക് ഇടുന്നത് അൾട്രാ വയലറ്റ് രശ്മികൾ മൂലം ഉണ്ടാകുന്ന ചർമ്മത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കും.
undefined
അരക്കപ്പ് വെള്ളമെടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടീസ്പൂൺ നാരങ്ങ നീരും ചേർക്കണം. ഇനി ഇത് ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറിൽ വയ്ക്കണം. ഈ ഐസ് ക്യൂബുകൾ ഉപയോഗിച്ച് ദിവസവും രാവിലെ മുഖം രണ്ടു മിനുട്ട് നേരം മസാജ് ചെയ്യണം. മുഖത്തെ രക്തയോട്ടം വർദ്ധിക്കുന്നതിനും ചർമ്മം ഫ്രഷായി ഇരിക്കുന്നതിനും ഇത് സഹായിക്കും.
undefined
click me!