എപ്പോഴും 'സ്‌ട്രെസ്' ആണോ? സ്വയം ഇത് മാറ്റിയെടുക്കാനിതാ ചില 'ടിപ്‌സ്'

First Published Sep 17, 2021, 12:00 AM IST

പല രീതിയില്‍ നമ്മളില്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍, പഠനഭാരം, വീട്ടിലെ കാര്യങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ ഇങ്ങനെ ഏതുമാകാം 'സ്‌ട്രെസ്' സൃഷ്ടിക്കുന്നത്. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദങ്ങളനുഭവിക്കാത്തവരില്ല എന്നുതന്നെ പറയാം. എന്നാല്‍ ചിലരില്‍ ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്തരക്കാര്‍ക്ക് 'സ്‌ട്രെസി'ല്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്

നമുക്ക് 'സ്‌ട്രെസ്' വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കുക. വ്യക്തികളില്‍ നിന്നാണെങ്കില്‍ അവരില്‍ നിന്ന് കഴിവതും വഴിമാറി നടക്കുക. അകലം പാലിക്കാനാകാത്ത വ്യക്തികളാണെങ്കില്‍ സംയമനപൂര്‍വ്വം അവരെ കൈകാര്യം ചെയ്ത് പഠിക്കുകയും വേണം.
 

നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ആവാം. ഈ രണ്ട് ഘടകങ്ങളും സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.
 

നമുക്ക് 'പൊസിറ്റീവ്' ആയ കാര്യങ്ങളും വന്നുഭവിക്കുന്നുണ്ടാകാം. അവയെ തിരിച്ചറിഞ്ഞ് അവയ്ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാന്‍ ശ്രമിക്കുക.
 

കഴിയുന്നതും ദിവസത്തില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി തന്നെ ചെയ്യുക. ഇതിനായി രാവിലെ തന്നെ ഒരു ഷെഡ്യൂള്‍ വയ്ക്കാം.
 

അല്‍പസമയം സ്വയം സന്തോഷിപ്പിക്കാനും സമയം ചെലവിടേണ്ടതുണ്ട്. എത്ര തിരക്കുള്ള വ്യക്തി ആയാലും കുടുംബഭാരമോ ജോലിഭാരമോ ഉണ്ടായാലും ഇത് മുടക്കരുത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഈ സമയം ചെലവിടാം
 

ചെയ്യുന്ന കാര്യങ്ങളിലെല്ലാം മനസ് അര്‍പ്പിക്കാന്‍ ശ്രമിക്കാം. 'മൈന്‍ഡ്ഫുള്‍നെസ്' എന്നാണ് ഈ പരിശീലനത്തെ വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് മുതല്‍ വീട്ടുജോലികളോ ഓഫീസ് ജോലിയോ ചെയ്യുന്നതില്‍ വരെ ഇത്തരത്തില്‍ മനസിനെ പരമാവധി പിടിച്ചുനിര്‍ത്താന്‍ പരിശീലനത്തിലൂടെ സാധ്യമാണ്.
 

ഒരുപാട് 'സ്‌ട്രെസ്' അനുഭവപ്പെടുമ്പോള്‍ മുറിയിലോ മുറ്റത്തോ എല്ലാം വെറുതെ നടക്കാം. ചെടികളിലോ ചുവരിലോ കോണിപ്പടിയിലോ തൊടാം. ഇഷ്ടമുള്ള മണങ്ങളെ ആസ്വദിക്കാം. ഇത്തരത്തില്‍ 'സെന്‍സ്' കളെ അറിഞ്ഞ് ഉപയോഗിക്കുന്നത് 'സ്‌ട്രെസ്' അളവ് കുറയ്ക്കും.
 

ചിലര്‍ ടെന്‍ഷന്‍ വരുമ്പോള്‍ മുന്നിലുള്ള കടലാസില്‍ എന്തെങ്കിലും കുത്തിവരയ്ക്കുന്നതോ കോറിയിടുന്നതോ കണ്ടിട്ടില്ലേ? ഇത് സമ്മര്‍ദ്ദങ്ങളെ വരുതിയിലാക്കാന്‍ നല്ലതുതന്നെയാണ്. മനസില്‍ തോന്നുംപടി എന്തെങ്കിലും വരയ്ക്കുകയോ എഴുതുകയോ ആവാം.
 

click me!