Published : Dec 15, 2021, 08:35 AM ISTUpdated : Dec 17, 2021, 08:22 AM IST
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക (Kidney). രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ചില ശീലങ്ങള്‍ വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാം. നമ്മുടെ ചില ദൈനംദിന ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ വൃക്കരോഗങ്ങളെ ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയും.
25
leaf
വൃക്കകളുടെ ആരോഗ്യത്തിനായി ഇല വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. എരിവും മസാലയുമടങ്ങിയ ഭക്ഷണങ്ങൾ പൂര്‍ണ്ണമായും ഒഴിവാക്കുക.
35
smoking
പുകവലിയും അമിത മദ്യപാനവും കിഡ്നിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. അതിനാല്‍ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
45
coffee
കിഡ്നി സ്റ്റോണ്‍ പ്രശ്നം ഉള്ളവർ കാപ്പി കുടിക്കുന്ന ശീലം പൂർണ്ണമായി ഒഴിവാക്കണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും എണ്ണ പലഹാരങ്ങളും ഒഴിവാക്കുക.
55
pain killer
രോഗങ്ങള്‍ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വേദന സംഹാര ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam