മഞ്ഞൾ വെള്ളം കൂടിക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Web Desk   | Asianet News
Published : Jan 16, 2021, 01:03 PM IST

ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. പ്രോട്ടീനും വൈറ്റമിനും കാല്‍സ്യവും ഇരുമ്പും മഗ്നീഷ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് ധാരാളം അസുഖങ്ങളെ തടയാൻ സഹായിക്കുന്നു. മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

PREV
16
മഞ്ഞൾ വെള്ളം കൂടിക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

പ്രതിരോധശേഷി കൂട്ടാം: ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഏറ്റവും പ്രധാന ചേരുവയാണ് മഞ്ഞള്‍.  മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന പോളിഫെനോളിക് സംയുക്തമായ കുർക്കുമിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 6, സി, നിയാസിൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം,  സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.

26

ദഹനം എളുപ്പമാക്കാം: നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിൽ അകറ്റാൻ‌ മഞ്ഞൾ വെള്ളം സഹായിക്കും.
 
36

കരളിനെ സംരക്ഷിക്കും: രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. 
 
46

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഞ്ഞള്‍ വെളളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇൻസുലിൻ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 
 
56

കാൻസർ തടയാം: പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്നു പഠനങ്ങൾ പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. 

66

ഭാരം കുറയ്ക്കാം: ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്‌. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.
 
click me!

Recommended Stories