മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ ഈ ചേരുവകൾ ‌ഉപയോ​ഗിക്കൂ

First Published Apr 15, 2023, 7:19 PM IST

മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, അസുഖം, പോഷകാഹാരക്കുറവ്, അമിതമായ സ്‌റ്റൈലിംഗ്, മരുന്നുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാകാം. വീട്ടിൽ തന്നെ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ചില  ചേരുവകളുണ്ട്. മുടി കൊഴിച്ചിലും താരനും തടയാൻ ഈ ചേരുവകൾ സഹായിച്ചേക്കും.
 

കറ്റാർവാഴ ജെല്ലിൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും 30 മിനുട്ട് നേരം പുരട്ടി ഇടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. കറ്റാർവാഴ ജെൽ സാധാരണയായി മുടിയിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെങ്കിലും ചില ആളുകൾക്ക് അലർജി പ്രതികരണം ഉണ്ടായേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. 
 

വെളിച്ചെണ്ണയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്ത് മണിക്കൂറുകളോളം വച്ച ശേഷം കഴുകി കളയുക.
 

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സൾഫർ സംയുക്തങ്ങൾ സവാള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. സവാള നീര് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയുക.
 

മുട്ടയിൽ പ്രോട്ടീനും ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഒരു മുട്ട ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനുട്ട് നേരം തലയിൽ തേച്ചിടുക. ശേഷം കഴുകി കളയുക.
 

fenu greek

ഉലുവയിൽ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഉലുവ നന്നായി കുതിർത്ത ശേഷം പേസ്റ്റുണ്ടാക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.
 

curry leaves

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഒരു പിടി കറിവേപ്പില വെളിച്ചെണ്ണയിൽ തിളപ്പിച്ച് ഈ മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്യുക.
 

green tea

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഗ്രീൻ ടീ ഉണ്ടാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
 

click me!