ബ്ലഡ് ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

Published : Sep 08, 2026, 02:57 PM IST

രക്തകോശങ്ങളുടെ രൂപീകരണത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണ് ബ്ലഡ് ക്യാൻസർ. സാധാരണയായി ഇത് അസ്ഥിമജ്ജയിലാണ് ആരംഭിക്കുന്നത്.

PREV
17
ബ്ലഡ് ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

രക്തകോശങ്ങളുടെ രൂപീകരണത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണ് ബ്ലഡ് ക്യാൻസർ. സാധാരണയായി ഇത് അസ്ഥിമജ്ജയിലാണ് ആരംഭിക്കുന്നത്. ശ്വാസകോശം, സ്തനം, വൻകുടൽ തുടങ്ങിയ അവയവങ്ങളിൽ ഉണ്ടാകുന്ന 'സോളിഡ് ട്യൂമർ' ക്യാൻസറുകളിൽ നിന്ന് വ്യത്യസ്തമായി രക്ത ക്യാൻസർ പ്രധാനമായും ഉത്ഭവിക്കുന്നത് അസ്ഥിമജ്ജയിൽ നിന്നാണ്. ശരീരത്തിനാവശ്യമായ മുഴുവൻ രക്തവും ഉൽപ്പാദിപ്പിക്കുന്ന, അസ്ഥികൾക്കുള്ളിലെ മൃദുവായ സ്പോഞ്ച് പോലുള്ള ഭാഗമാണിത്.

27
ക്യാൻസർ കോശങ്ങൾ അനിയന്ത്രിതമായി പെരുകുമ്പോൾ അവ ആരോഗ്യകരമായ രക്തകോശങ്ങളിലേക്ക് പകരുന്നു

ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ രക്തകോശങ്ങളുടെ സാധാരണ ഉൽപ്പാദനത്തെയും പ്രവർത്തനത്തെയും രക്ത ക്യാൻസർ തടസ്സപ്പെടുത്തുന്നു. അസാധാരണമായ ക്യാൻസർ കോശങ്ങൾ അനിയന്ത്രിതമായി പെരുകുമ്പോൾ അവ ആരോഗ്യകരമായ രക്തകോശങ്ങളിലേക്ക് പകരുന്നു. ഈ അവസ്ഥ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും, സാധാരണ അണുബാധകളെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുകയും, ഓക്സിജൻ കാര്യക്ഷമമായി എത്തിക്കുന്നതിനും രക്തം ശരിയായി കട്ടപിടിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

37
ബ്ലഡ് ക്യാൻസർ പ്രധാന്യമായി മൂന്ന് തരത്തിലുണ്ട്. ആദ്യത്തേത് ല്യൂക്കീമിയയാണ്

ബ്ലഡ് ക്യാൻസർ പ്രധാന്യമായി മൂന്ന് തരത്തിലുണ്ട്. ആദ്യത്തേത് ല്യൂക്കീമിയയാണ്. അണുബാധയെ പ്രതിരോധിക്കാൻ കഴിയാത്ത അസാധാരണമായ ശ്വേതരക്താണുക്കളുടെ (white blood cells) അനിയന്ത്രിതമായ ഉൽപ്പാദനം മൂലം രക്തത്തിലും മജ്ജയിലും ഉണ്ടാകുന്ന ഒരുതരം ക്യാൻസര്‌ ആണിത്. രണ്ടാമത്തേത് ലിംഫോമയാണ്. അണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ലിംഫാറ്റിക് വ്യവസ്ഥയെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണിത്.

47
പ്ലാസ്മ കോശങ്ങളിൽ ആരംഭിക്കുന്ന ക്യാൻസറാണ് മൈലോമ

അണുബാധയ്‌ക്കെതിരെ പോരാടുന്ന 'ലിംഫോസൈറ്റുകൾ' എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. മൂന്നാമത്തേത് മൈലോമയാണ്. പ്ലാസ്മ കോശങ്ങളിൽ (രോഗങ്ങളെ ചെറുക്കാനുള്ള ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന, അസ്ഥിമജ്ജയിലെ ഒരു തരം ശ്വേതരക്താണുക്കൾ) ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണിത്.

57
ശരീരത്തിലെ രക്തം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെയും രോഗപ്രതിരോധ വ്യവസ്ഥയെയും ബാധിക്കുന്ന ഒരു കൂട്ടം ക്യാൻസറുകളാണ്

രക്തകോശങ്ങളുടെ ഉൽപ്പാദനത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന, പ്രധാനമായും മജ്ജയിലോ ലസികാ വ്യവസ്ഥയിലോ (lymphatic system) ഉത്ഭവിക്കുന്ന വിവിധതരം അർബുദങ്ങളുടെ ഒരു കൂട്ടമാണ് രക്ത അർബുദങ്ങളെന്ന് ഗുരുഗ്രാമിലെ ആർട്ടിമിസ് ഹോസ്പിറ്റലിൽ ഹെമറ്റോളജി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗം മേധാവിയായ ഡോ. രാഹുൽ നൈതാനി പറയുന്നു.

67
തുടർച്ചയായ ക്ഷീണവും തളർച്ചയും ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്.

തുടർച്ചയായ ക്ഷീണവും തളർച്ചയും ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം കുറയുന്നതുമൂലമുണ്ടാകുന്ന വിളർച്ചയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. കാരണമറിയാത്ത പനിയും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകളുമാണ് മറ്റൊരു ലക്ഷണം. വെളുത്ത രക്താണുക്കളുടെ ഉൽപ്പാദനം ഗണ്യമായി കുറയുമ്പോഴാണ് ഇവ ഉണ്ടാകുന്നത്.

77
വേദനയില്ലാത്ത ലിംഫ് നോഡ് വീക്കമാണ് അടുത്തതായി പ്രകടമാകുന്ന ലക്ഷണം

വേദനയില്ലാത്ത ലിംഫ് നോഡ് വീക്കമാണ് അടുത്തതായി പ്രകടമാകുന്ന ലക്ഷണം. കഴുത്ത്, കക്ഷം അല്ലെങ്കിൽ തുടയിടുക്ക് എന്നീ ഭാഗങ്ങളിൽ പ്രത്യേകിച്ചും പ്രകടമായി കാണപ്പെടുന്നു. അസ്ഥി-സന്ധി വേദന ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാണ്. മജ്ജയിൽ കോശങ്ങൾ അമിതമായി പെരുകുന്നത് മൂലം മൾട്ടിപ്പിൾ മൈലോമ, അക്യൂട്ട് ലുക്കീമിയ എന്നിവയിൽ ഇത് സാധാരണയായി കണ്ടുവരുന്നു. രാത്രിയിൽ വസ്ത്രം നനയത്തക്കവിധമുള്ള വിയർപ്പും ശരീരഭാരം കുറയലും ഉണ്ടായാൽ അവ​ഗണിക്കരുത്. അതും ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories