West Nile Fever : വെസ്റ്റ് നൈൽ പനി അപകടകാരിയോ? ലക്ഷണങ്ങൾ എന്തൊക്കെ?

Published : May 29, 2022, 04:40 PM ISTUpdated : May 29, 2022, 04:51 PM IST

വെസ്റ്റ് നൈൽ പനിയാണ് (west nile fever) ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ച വാർത്ത അറിഞ്ഞതാണ്. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈൽ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

PREV
16
West Nile Fever : വെസ്റ്റ് നൈൽ പനി അപകടകാരിയോ? ലക്ഷണങ്ങൾ എന്തൊക്കെ?

സംസ്ഥാനത്ത് മുമ്പും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വ‍ർഷം രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. 

26

ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വെസ്റ്റ് നൈൽ വൈറസ് ഒരു വൈറൽ അണുബാധയാണ്. ഇത് സാധാരണയായി കൊതുകുകളാണ് പരത്തുന്നത്. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും.

36
West Nile Virus Infection

1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ ഒരു സ്ത്രീയിലാണ് WNV ആദ്യമായി കണ്ടെത്തിയത് ലോകാരോ​​ഗ്യ സംഘടന വ്യക്തമാക്കി. 1953-ൽ നൈൽ ഡെൽറ്റ മേഖലയിലെ പക്ഷികളിൽ ഇത് തിരിച്ചറിഞ്ഞു.
 

46
west nile fever

കൊതുകുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ പക്ഷികളില്‍ നിന്നാണ് കൊതുകിലേക്ക് പകരുന്നത്. കുറച്ച് ദിവസത്തേക്ക് അവയുടെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പിന്നീട് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളിലേക്ക് വൈറസ് വ്യാപിക്കുന്നു. പിന്നീടാണ് കൊതുകു കടിയിലൂടെ മനുഷ്യനിലേക്കും മറ്റ് മൃഗങ്ങളിലേക്ക് വൈറസ് എത്തുന്നത്. 

56
Lassa feve


അവയവദാന ശസ്ത്രിക്രിയ, രക്തദാനം, മുലപ്പാല്‍ എന്നിങ്ങനെയുള്ളവയാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് എത്താനുള്ള സാധ്യതകള്‍ കൂടുതലെന്ന് വിദ​​ഗ്ധർ പറയുന്നു. ഈ രോഗത്തിന് പ്രത്യേക വാക്സിനുകളോ ചികിത്സകളോ ഇല്ല.  വെസ്റ്റ് നൈൽ പനി ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം കൊതുകുകടി തടയുക എന്നതാണ്. 

66

തലവേദന, കടുത്ത പനി, മയക്കം, വിറയൽ, പേശി ബലഹീനത എന്നിവ വെസ്റ്റ് നൈൽ വൈറസ് രോ​ഗം ബാധിച്ചാൽ അനുഭവപ്പെടാം. വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് രോഗത്തിന്റെ ഗുരുതര പ്രശ്നങ്ങളുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 

click me!

Recommended Stories