കോണ്ടം ഉപയോഗിക്കുമ്പോൾ ചില സമയങ്ങളിൽ വേദന അനുഭവപ്പെടുന്ന സന്ദർഭങ്ങളുണ്ട്. മിക്ക കോണ്ടവും സുരക്ഷിതവും സുഖപ്രദവുമാണെങ്കിലും ചിലത് ലാറ്റക്സ് അലർജി, നോൺഓക്സിനോൾ-9 (N-9) എന്ന സംയുക്തത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ശരിയായ ലൂബ്രിക്കേഷൻ അഭാവം എന്നിവ കാരണം വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം. ചില സന്ദർഭങ്ങളിൽ ഈ പ്രശ്നങ്ങൾ യീസ്റ്റ്, ബാക്ടീരിയ അണുബാധകളിലേക്കും നയിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.