Yoga for backbone: നട്ടെല്ലിന്‍റെ ബലം സൂക്ഷിക്കാന്‍ ചെയ്യാം ഈ യോഗകള്‍

Published : Jun 22, 2022, 02:00 PM IST

ജോലിയുടെ സ്വഭാവമനുസരിച്ച് ശരീരത്തിന്‍റെ ചലന വ്യവസ്ഥയില്‍ ഏറെ പരിമിതികളാണ് നാം നേരിടുന്നത്. നീണ്ട മണിക്കൂറുകള്‍ ഒറ്റ ഇരിപ്പിരിക്കേണ്ടി വരുന്ന ജോലികളും കമ്പൂട്ടര്‍ ഉപയോഗിച്ചുള്ള ജോലികളും മനുഷ്യ ശരീരത്തിന്‍റെ ചലനത്തെ പരിമിതപ്പെടുത്തുന്നു. ഇതിന് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് യോഗ. വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില യോഗാസനങ്ങളെ പരിചയപ്പെടുത്തുന്നു. ഈ യോഗാസനങ്ങള്‍ നിങ്ങളുടെ ശരീരത്തിനും മനസിനും ഏറെ സ്വസ്ഥത പ്രദാനം ചെയ്യും. മാക്സ് ബേണ്‍ ഫിറ്റ്നസ് ട്രെയിനറും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിന് ഉടമയുമായ അനില്‍ കുമാര്‍ ടിയുടെ നേതൃത്വത്തില്‍ യോഗാദിനത്തോടനുബന്ധിച്ച് നടത്തിയ പരിശീലനത്തില്‍ നിന്ന്. 

PREV
15
Yoga for backbone: നട്ടെല്ലിന്‍റെ ബലം സൂക്ഷിക്കാന്‍ ചെയ്യാം ഈ യോഗകള്‍
ആഞ്ജനേയ ആസനം

ആഞ്ജനേയാസനം:  ആധുനിക യോഗാ വ്യായാങ്ങളില്‍ ഒന്നാണിത്. ഒരു കാല്‍മുട്ട് നിലത്തൂന്നി പുറകോട്ട് വളയുകയാണ് പ്രധാനമായും ചെയ്യുന്നത്. നട്ടെല്ലെന്ന് ബലം നല്‍കാന്‍ സാഹായിക്കുന്നു.
 

25
ഭുജംഗാസന

നടുവേദന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഈ ആസനം. ഇത് പതിവായി അഭ്യസിച്ചാല്‍ നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്ക് ബലവും ലഭിക്കുന്നു. മലബന്ധത്തിന് ഈ ആസനം ഒരു പ്രതിവിധിയാണ്. എന്നാല്‍ ഹെർണിയ, പെപ്റ്റിക് അൾ സർ, ഹൈപ്പോതൈറോഡിസം എന്നീ അസുഖങ്ങൾ ഉള്ളവർ ഈ ആസനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്. 

35
ശീർഷാസനം

ഏറെ ഗുണമുള്ള ഒരു ആസനമാണ് ശീര്‍ഷാസനം. വെരിക്കോസ് വെയ്ന്‍, പ്രമേഹം എന്നിവയ്ക്ക് പരിഹാരമാണ് ശീര്‍ശാസനം. ഏകാഗ്രത വര്‍ദ്ധിപ്പിച്ച് മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ആദ്യം ചെയ്യുമ്പോള്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വിപരീതഫലം ചെയ്യും. 
 

45
പത്മാസനം

ഏകാഗ്രത ശീലിക്കാന്‍ ഏറ്റവും ഉത്തമായ ഒരു ആസനമാണ് പത്മാസനം. മനസ്സ് ശാന്തമാക്കാന്‍ സഹായിക്കുന്നു. ശരീരത്തിനു മുഴുവന്‍ അനായസത ലഭിക്കുന്നു. മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ലഭിക്കുന്നു. 

55
ബദ്ധ കോണാസനം

സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമായ ഒരു ആസനമാണ് ബദ്ധകോണാസനം. ഇത് പേശികളെ അയവുള്ളതാക്കുന്നതിനു പുറമേ, പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല അണ്ഡാശയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുകയും, അതുവഴി കൃത്യമായി ആർത്തവം ഉണ്ടാവുകയും പ്രത്യുല്പാദന ശേഷി മെച്ചപ്പെടുകയും ചെയ്യുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories