മാരകശേഷിയില്‍ ഉംപുണ്‍ ചുഴലിക്കാറ്റ്; വൈകീട്ടോടെ സൂപ്പര്‍ സൈക്ലോണാകും

First Published May 18, 2020, 10:48 AM IST

ഇന്നലെ വൈകീട്ട് തന്നെ അതിതീവ്രചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ഇന്ന് രാവിലെയോടെയാണ് നാലം വിഭാഗത്തില്‍പ്പെട്ട മരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
പ്രവചനങ്ങള്‍ക്ക് അതീതമായ വേഗം കൈവരിക്കുന്ന ഉംപുണ്‍ ഇന്ന് വൈകീട്ടോടെ അഞ്ചാം ഗണമായ സൂപ്പര്‍ സൈക്ലോണായി മാറമെന്നും കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പറയുന്നു.  

പ്രവചനങ്ങള്‍ക്ക് അപ്പുറത്തുള്ള വേഗമാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ചുഴലിക്കാറ്റിന് ഉള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് ഇപ്പോള്‍ ഉംപുണ്‍ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.
undefined
ഇപ്പോള്‍ ഒഡിഷയിലെ ബാര ദ്വീപിന് 800 കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്‍റെസ്ഥാനം. ബുധനാഴ്ച ഉച്ചയോടെ കൂടി ഉംപുണ്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
undefined
പശ്ചിമബംഗാളിലെ സിഗയ്ക്കും ബംഗ്ലാദേശിലെ ഹത്യാ ദ്വീപിനും ഇടയ്ക്കാകും ഉംപുണ്‍ കരയിലേക്ക് പ്രവേശിക്കുക.
undefined
മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
കരയിലേക്ക് പ്രവേശിക്കുന്ന വേളയിലും ഉംപുണിന് 200 കിലോമീറ്റര്‍വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
undefined
ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒഡീഷയുടെ തീരമേഖലയില്‍ നിന്ന് 12 ലക്ഷം പേരെ ഒഴിപ്പിക്കുന്നത്.
undefined
1000 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനായി തുറന്നുകഴിഞ്ഞു. പശ്ചിമ ബംഗാളും തീരമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം.
undefined
മത്സ്യ ബന്ധനത്തിന് ബംഗാള്‍ ഉള്‍ക്കടലില്‍ പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
undefined
ഉംപുണ്‍ ഒരോ മണിക്കൂറിലും കൂടുതല്‍ വേഗം കൈവരിക്കുകയാണ്. ഇന്ത്യയുടെ കിഴക്കന്‍ മേഖലയോടൊപ്പം കേരളത്തിലും കനത്ത മഴയും കാറ്റു ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
ഇന്ന് വൈകീട്ടോടെ ഉംപുണിന് ദിശാമാറ്റമുണ്ടാകും. ആ സമയത്ത് ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് കാറ്റിന്‍റെ വേഗം വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ മേഘങ്ങളെ എത്തിക്കുകയും ചെയ്യും.
undefined
ഇത് കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് കാരണമായേക്കും. പിന്നീട് ഉംപുണ്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് തിരിഞ്ഞു വീശും.
undefined
ചെന്നൈയുള്‍പ്പെടെ തമിഴ്നാടിന്‍റെ കിഴക്കന്‍ പ്രദേശത്തും ആന്ധ്രയിലും ഉഷ്ണതരംഗത്തിനും ഉംപുണ്‍ ചുഴലിക്കാറ്റ് കാരണമാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
undefined
ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
undefined
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇന്ന് കേരളത്തില്‍ കാറ്റ് വീശുക.
undefined
കേരളത്തില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല, ആലപ്പുഴ, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് വരും മണിക്കൂറുകളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.
undefined
ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1,110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റിന്‍റെ സ്ഥാനം
undefined
ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകും.
undefined
ഏതാണ്ട് 230 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ ചുഴലിക്കാറ്റ് വീശുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും. കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും.
undefined
ഒഡിഷയിൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്നത്. ''ഈ വർഷം കൊറോണ വൈറസിന്‍റെ ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരു കാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തിൽ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂൾ, കോളേജ് കെട്ടിടങ്ങളാണ്'', എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ ഓഫീസർ പ്രദീപ് ജെന അറിയിച്ചു.
undefined
കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയിൽ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്ക് കൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരിൽ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.
undefined
click me!