വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്കും; ലോഡ്ഷെഡ്ഡിംഗിന് വിതരണ കമ്പനി പിഴ അടയ്ക്കേണ്ടിവരും, കേന്ദ്ര നീക്കം ഇങ്ങനെ

First Published May 16, 2020, 9:54 PM IST

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്. ആഗോള വെല്ലുവിളികൾ നേരിടാനായാലേ സ്വയം പര്യാപ്തമാകാൻ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിരോധ-വ്യോമ-ബഹിരാകാശ-വൈദ്യുത മേഖലകളില്‍ സ്വകാര്യവത്കരണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള നിലപാടുകളും മന്ത്രി വിശദമാക്കി

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്. ആഗോള വെല്ലുവിളികൾ നേരിടാനായാലേ സ്വയം പര്യാപ്തമാകാൻ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിരോധ-വ്യോമ-ബഹിരാകാശ-വൈദ്യുത മേഖലകളില്‍ സ്വകാര്യവത്കരണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള നിലപാടുകളും മന്ത്രി വിശദമാക്കി
undefined
.കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിക്കുകയാണ്. വൈദ്യുതി വിതരണ കമ്പനികൾ നഷ്ടത്തിലാണെന്ന് നേരത്തെ കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. സർക്കാർ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. സ്വകാര്യ മേഖല വന്നാൽ മത്സരം വർധിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ലാഭം ഉണ്ടാകും. ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ലോഡ്ഷെഡ്ഡിംഗ് ഉണ്ടായാല്‍ വൈദ്യുതി വിതരണ കമ്പനി പിഴ അടയ്ക്കേണ്ടിവരുന്ന സാഹചര്യമാകും ഉണ്ടാകുകയെന്നും മന്ത്രി വിവരിച്ചു
undefined
വ്യോമ മേഖലയിലും സ്വകാര്യവത്കരണം വര്‍ധിപ്പിക്കും. ഇന്ത്യയിൽ 60 ശതമാനം വ്യോമ മേഖല ഇപ്പോൾ മാത്രമേ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കും. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാകും. വിമാനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനാവും. ആയിരം കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതൽ വിമാനങ്ങൾ വരുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു
undefined
പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം ശക്തമാക്കുകയാണ്. മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനത്തിലേക്ക് ഉയർത്തും. എല്ലാ ക്ലിയറൻസുകളും അടിസ്ഥാനമാക്കിയാവും ഇതെന്ന് നിര്‍മ്മസ വ്യക്തമാക്കി. സമയ ബന്ധിതമായി പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന നടപടികൾ പൂർത്തിയാക്കുമെന്നും അവര്‍ അറിയിച്ചുധനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!