അജ്ഞാത രോഗം; ആന്ധ്രയില്‍ 300 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം , ഒരാള്‍ മരിച്ചു

Published : Dec 07, 2020, 12:58 PM IST

ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിൽ 300 -ളം പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍  170 പേർ ആശുപത്രി വിട്ടെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ഏലൂരുവിലാണ് നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചത് കൊണ്ടെന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ആദ്യം കരുതിയെങ്കിലും ഇതല്ല കാരണമെന്ന തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റെന്തുകൊണ്ടാണ് ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ സർക്കാർ സ്ഥലത്തേക്കയച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഏലൂരു ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു. 

PREV
113
അജ്ഞാത രോഗം; ആന്ധ്രയില്‍ 300 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം , ഒരാള്‍ മരിച്ചു

ഏലൂരുവില്‍ ആളുകൾ കൂട്ടത്തോടെ തളർന്ന് വീണതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയിൽ ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. 

213

മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്ന് ആദ്യം കരുതിയെങ്കിലും വെള്ളം പരിശോധിച്ചതില്‍ നിന്ന്  ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്‍റെ നിയമസഭാ പ്രതിനിധിയുമായ ഉപമുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.

313

എന്നാല്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം നിഗൂഢമായി തുടരുകയാണെന്ന് മന്ത്രി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. ദില്ലി എയിംസ് അധികൃതരുമായി ഡോക്ടർമാർ ചർച്ച നടത്തി. 

413

ചികിത്സ തേടിയ എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സ തേടിയവരിൽ 46 പേർ കുട്ടികളും 70 പേർ സ്ത്രീകളുമാണ്. 

513

ഇതിനിടെ അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കാരന്‍ വൈകുന്നേരത്തോടെ മരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചു. 

613

ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് സന്നിബാധ പോലെ തോന്നുകയും പലരും ഛദിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ക്ക് പെട്ടെന്ന് തന്നെ അസ്വാസ്ഥ്യം മാറി. എന്നാല്‍ നിരവധി പേര്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. 

713

മണിക്കൂറുകള്‍ക്കുള്ളില്‍ മുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശങ്ക വര്‍ദ്ധിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ പലരും പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് എത്തുകയും ആശുപത്രി വിടുകയും ചെയ്തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

813

സമാനമായ പ്രശ്നത്തോടെ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗകാരണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏരൂരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ.മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

913

ആശുപത്രിയില്‍ പ്രവേശിച്ച രോഗികളുടെ രക്ത പരിശോധനയും സിടി സ്കാനും (ബ്രയിന്‍ ടെസ്റ്റ്) നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ജലസാമ്പിളുകൾ പരിശോധിച്ചെങ്കിലും മലിനീകരണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഗികളുടെ രക്തസാമ്പിളുകളും അയച്ചെങ്കിലും വൈറൽ അണുബാധകളും തിരിച്ചറിഞ്ഞില്ല. 

1013

സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റുകളും സാധാരണമാണെന്ന് തെളിഞ്ഞു. കൾച്ചർ ടെസ്റ്റ് ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ രോഗകാരണം വ്യക്തമാകൂവെന്നും  ഇ-കോളി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ ജോയിന്‍റ് കളക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.  

1113

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവയിലെ വിദഗ്ധ ശാസ്ത്രജ്ഞർ തിങ്കളാഴ്ച എലൂരുവിൽ എത്തുമെന്നും ഹിമാൻഷു അറിയിച്ചു. എലുരു മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ 24x7കൺട്രോൾ റൂം സ്ഥാപിച്ചു.

1213

പാൽ സാമ്പിളുകള്‍ ശേഖരിച്ച് വിജയവാഡയിലേക്ക് പരിശോധനയ്ക്ക് അയച്ചു. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തന്നെ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷണർ കതമനേനി ഭാസ്കർ പറഞ്ഞു.

1313

വീടുകൾ തോറും സന്ദർശിച്ച് ജനങ്ങളുമായി വിശദമായി സംസാരിച്ച് ആരോഗ്യവകുപ്പിന്‍റെ സർവേ തുടങ്ങി. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചു. 

click me!

Recommended Stories