നേവി വീക്ക് 2020; വമ്പ് കാട്ടി ഇന്ത്യന്‍ നാവിക കമാന്‍റോസ്; മാര്‍ക്കോസ്

Published : Dec 07, 2020, 11:25 AM IST

നേവി വീക്ക് - 2020 ന്‍റെ ഭാഗമായി സംഘടിപ്പിച്ച നാവികസേനയുടെ ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷനിൽ (Op Demo) ദക്ഷിണ നേവൽ കമാൻഡിന്‍റെ സാഹസീക കഴിവുകളുടെയും സായുധപ്രവർത്തനങ്ങളുടെയും പ്രദർശനം നടന്നു.  കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം തുറമുഖത്തായിരുന്നു പ്രദര്‍ശനം. സാധാരണ നിലയില്‍ രാജേന്ദ്ര മൈതാനിയിലാണ് ദക്ഷിണ കമാന്‍റിന്‍റെ ഇത്തരം പരിപാടികള്‍ നടന്നിരുന്നത്. എന്നാല്‍ കൊവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇത്തവണ കൊച്ചിയിലെ എറണാകുളം തുറമുഖ ചാലിലാണ് പരിപാടികള്‍ നടന്നത്.

PREV
118
നേവി വീക്ക് 2020; വമ്പ് കാട്ടി ഇന്ത്യന്‍ നാവിക കമാന്‍റോസ്; മാര്‍ക്കോസ്

വാട്ടർക്രാഫ്റ്റുകളും മറ്റും ഉപയോഗിച്ച് മാർക്കോസ് ( MARCOS)എന്നറിയപ്പെടുന്ന മറൈൻ കമാൻഡോസ് നടത്തിയ പരിപാടിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രോഗ്രാം ബ്രോഷർ മുഖ്യാതിഥിയ്ക്ക് കൈമാറി. മാർക്കോസിന്‍റെ രണ്ട് മണിക്കൂർ നീണ്ടുനിന്ന പ്രകടനത്തിൽ വായു, ജലം എന്നിവിടങ്ങളില്‍ മാർക്കോസ് എന്ന മറൈൻ കമാൻഡോസ് നടത്തുന്ന അക്രമണ രീതിയുടെ പ്രദര്‍ശനവും നടന്നു. 

218

പരിപാടിക്ക് വൈസ് അഡ്മിറൽ എ.കെ. ചൌല പിവിഎസ്എം, എവിഎസ്എം, എന്‍എം, വിഎസ്എം, എഡിസി ഫ്ലാഗ് ഓഫീസര്‍ കമാന്‍റിങ്ങ് ഇന്‍ ചീഫ് സതേണ്‍ നാവല്‍ കമാന്‍റ്, എന്നിവര്‍ക്കൊപ്പം മറ്റ് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഐ‌എൻ‌എസ് വെണ്ടുരുത്തി എസ്‌എൻ‌സിയിലെ ചില തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. 

318
418

വി‌എ‌ബി‌എസ്‌എസ് (VBSS-visit, board, search and seizure) പ്രവർത്തനങ്ങളും ഹെലോബാറ്റിക്സുകളും എസ്‌എ‌ആർ (സെർച്ച് ആൻഡ് റെസ്ക്യൂ) പ്രവര്‍ത്തനങ്ങളും മാര്‍ക്കോസ് സംഘാംഗങ്ങള്‍ പ്രദര്‍ഷിപ്പിച്ചു.

518

സ്ലൈഡറിംഗ് ഓപ്‌സ് ഡെമോ 10 വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹെലികോപ്റ്ററുകളും, ഏഞ്ചൽസ് ഓഫ് സീ എന്നറിയപ്പെടുന്ന നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി തദ്ദേശീയമായി നിർമ്മിച്ച ഹെലികോപ്റ്റർ ALH(അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ) ചേതക് ഹെലികോപ്റ്ററുകളും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. 

618
718

സതേൺ നേവൽ കമാൻഡിലെ എട്ട് കപ്പലുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനത്തില്‍ ഹെലികോപ്റ്റർ ലാൻഡിംഗുകളും ഉൾപ്പെട്ടിരുന്നു. 

818

പങ്കെടുത്ത കപ്പലുകളിൽ ഓഫീസർ പരിശീലന കപ്പലായ ഐ‌എൻ‌എസ് തിർ, ഐ‌എൻ‌എസ് തരംഗിണി, ലാൻഡിംഗ് ഷിപ്പ് ടാങ്ക് ഐ‌എൻ‌എസ് മാഗർ, ഓഫ്‌ഷോർ പട്രോളിംഗ് വെസലുകളായ ഐ‌എൻ‌എസ് ശാർ‌ദ, ഐ‌എൻ‌എസ് സുനയന, ഹൈഡ്രോഗ്രാഫിക് സർ‌വേ ഷിപ്പ് ഐ‌എൻ‌എസ് ഇൻവെസ്റ്റിഗേറ്റർ, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്സ് ഐ‌എൻ‌എസ് കബ്ര, ഐ‌എൻ‌എസ് കൽ‌പേനി എന്നിവയും ഉൾപ്പെട്ടിരുന്നു.

918
1018

മാര്‍ക്കോസ് എന്ന മറൈൻ കമാൻഡോസിന്‍റെ  രഹസ്യ ഓപ്പറേഷന്‍ പ്രവര്‍ത്തന രീതിയുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തില്‍ ശത്രുവിന്‍റെ സാന്നിധ്യത്തെ തിരിച്ചറിയുന്നതും അത് പൊളിച്ച് നീക്കുന്ന രീതിയും ഉള്‍പ്പെടുത്തിയിരുന്നു.

1118

മാര്‍ക്കോസിനെ കൂടാതെ ഇന്ത്യൻ നാവികസേനയുടെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീമിന്‍റെ പ്രത്യേക പരിശീലനം ലഭിച്ച സ്നിഫർ നായ്ക്കൾ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള തരം ആയുധങ്ങള്‍ കണ്ടെത്തുന്ന തങ്ങളുടെ കഴിവും പ്രദര്‍ശിപ്പിച്ചു. 

1218
1318

ഐ.എൻ.എസ് ദ്രോണാചാര്യയിലെ 30 തോളം പുരുഷ സൈനീകര്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കൃത്യതയും അച്ചടക്കവും പ്രദര്‍ശിപ്പിച്ചു. നാവികസേനയുടെ ബീറ്റിംഗ് റിട്രീറ്റിന്‍റെ ആചാരപരമായ സൂര്യാസ്തമയ ചടങ്ങോടെ പ്രദർശനം സമാപിച്ചു

1418

സമാപനസമയത്ത് തുറമുഖത്തെ എല്ലാ നാവിക കപ്പലുകളും ഒരേസമയം പ്രകാശിച്ചിരുന്നു. ഈ പ്രദര്‍ശനത്തോടെ  2021 ഡിസംബർ 16 വരെ നടക്കുന്ന സ്വർ‌നിം വിജയ് വർ‌ഷിന്‍റെ (Swarnim Vijay Varsh) ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 
 
1518
1618
1718
1818
click me!

Recommended Stories