അയോധ്യയില്‍ അന്തിമവിധി; സുല്‍ത്താന്‍പുരില്‍ പ്രാര്‍ത്ഥനയില്‍ മോദി

First Published Nov 9, 2019, 12:07 PM IST


വിസയില്ലാതെ പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ള യാത്ര സാധ്യമാക്കുന്ന പുതിയ പാതയാണ് കര്‍ത്താപൂര്‍ ഇടനാഴി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ 5 കിലോമീറ്റര്‍ ദൂരമാണ് പുതുതായി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കര്‍ത്താപൂര്‍ പാത രാഷ്ട്രത്തിനായി സമര്‍പ്പിക്കുമ്പോള്‍ ദില്ലിയില്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു കേസിന്‍റെ അന്തിമ വിധി പ്രഖ്യാപനം നടക്കുകയായിരുന്നു. കാണാം ആ ചിത്രങ്ങള്‍.
 

ബാബറി മസ്ജിദിലെ പ്രാര്‍ത്ഥാനാ അവകാശത്തിനായുള്ള രണ്ട് മത വിഭാഗങ്ങളുടെ തര്‍ക്കത്തിനുള്ള പരിഹാരമായിരുന്നു സുപ്രീംകോടതി തേടിയത്. രാജ്യം മൊത്തം സുപ്രീംകോടതി വിധിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
undefined
വിധി പ്രഖ്യാപന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുല്‍ത്താന്‍പൂര്‍ ലോദിയില്‍ പ്രാര്‍ത്ഥനയിലായിരുന്നു. കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനത്തിനെത്തിയതായിരുന്നു മോദി.
undefined
പാകിസ്ഥാനിലെ പ്രധാന സിഖ് ആരാധനാലയമായ കര്‍ത്താപൂര്‍ ഗുരുദ്വാരയിലേക്കുള്ള സിഖ് മത തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് കര്‍ത്താപ്പൂര്‍ ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത്.
undefined
സിഖ് ഗുരു ബാബ ഗുരുനാനാക്കിന്‍റെ 550-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കര്‍ത്താപൂര്‍ ഇടനാഴി സിഖ് തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കുന്നത്.
undefined
ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയില്‍ നരേന്ദ്രമോദിയും പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനും വിര്‍വഹിക്കും. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നാല് കിലോമീറ്റര്‍ ദീരമാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.
undefined
സിഖ് മത വിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താപൂര്‍ ഗുരുദ്വാര. പഞ്ചാബിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപൂര്‍ ഇടനാഴി.
undefined
കര്‍ത്താപൂര്‍ ഗുരുദ്വാര.
undefined
ഗുരുനാനാക്ക് 15 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ഇന്ന് കര്‍ത്താപൂരിലേക്ക് പുറപ്പെടുന്ന ആദ്യത്തെ തീര്‍ത്ഥാടക സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര മന്ത്രി ഹര്‍ദ്വീപ് പുരി, ഹര്‍സിമ്രത് കൗര്‍ ബദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്, സിനിമാനടന്‍ സണ്ണി ഡിയോള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇന്ന് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള യാത്രയ്ക്കായി 550 പേരുടെ പേരുകളാണ് ഇന്ത്യ പാകിസ്ഥാന് കൈമാറിയത്.
undefined
അയോധ്യ കേസിലെ സുപ്രീംകോടതി വിധിയും കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടവും ഒരോ ദിവസം തന്നെയായതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനമാണ് രാജ്യത്തുടനീഴം ഏര്‍പ്പെടുത്തിയിരുന്നത്.
undefined
ഇടനാടി ഉദ്ഘാടനത്തോടെ പഞ്ചാബിലെ സിഖ് വിശ്വാസികള്‍ക്ക് സ്വാതന്ത്രത്തോടെ നഷ്ടമായ വിശ്വാസ രക്തബന്ധങ്ങളെ ഊട്ടിയുറപ്പിക്കാം.
undefined
click me!