കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ ഭീമന്‍ ജന്മദിന കേക്ക്

First Published Sep 18, 2020, 12:54 PM IST

കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൂറത്തിലെ ബേക്കറി തയ്യാറാക്കിയത് ഭീമന്‍ കേക്ക്. 771 കിലോ ഭാരമുള്ള കേക്കിന് 71 അടി നീളമാണുള്ളത്. പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്.
undefined
കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്.
undefined
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു.
undefined
കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്.
undefined
ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്.
undefined
ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു. ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.
undefined
പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്.
undefined
2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്.
undefined
click me!