ബുദ്ധന്‍റെ ചിരിക്ക് 22 വര്‍ഷം; ഇന്ത്യയുടെ ആണവ പെരുമ

First Published May 11, 2020, 3:57 PM IST

ഇന്ത്യ ആണവായുധ ശേഷിയുള്ള രാജ്യമായി ലോകത്തിന് കാണിച്ചു കൊടുത്ത പരീക്ഷണമായിരുന്നു 1998 മെയ് 11 ന് രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്നത്. 22 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ആ ആണവസ്ഫോടനം നടത്തിയിട്ട്. ഇന്ത്യന്‍ സൈന്യത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂന്ന് അണു ബോംബുകളാണ് പരീക്ഷിച്ചത്. വിജയകരമായ ഈ പരീക്ഷണത്തോടെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ആണവശക്തിയായ ആദ്യ രാജ്യമായി ഇന്ത്യമാറി. ഇന്ന് ആണവായുധം കൈവശമുള്ള ആറ് ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ഈ ദിവസം ദേശീയ സാങ്കേതിക വിദ്യാ ദിനമായി രാജ്യം ആചരിക്കുന്നു. 1974 ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കവേയാണ് ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്. 
 

രാജസ്ഥാനിലെ ജയ്സാൽമീർ മുനിസിപ്പാലിറ്റിയിൽപ്പെട്ട പ്രദേശമാണ് പൊഖ്റാൻ. പൊഖ്റാൻ എന്ന വാക്കിന്‍റെ അർഥം അഞ്ച് മരീചികകളുള്ള സ്ഥലം എന്നാണ്.
undefined
ഥാർ മരുഭൂമിയുടെ ഭാഗമായ പൊഖ്റാന്‍ ആദ്യം വാര്‍ത്തയിലിടം തേടുന്നത് 1974 ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കവേ ആദ്യമായി ഇന്ത്യ നടത്തിയ ആണവപരീക്ഷണത്തെ തുടര്‍ന്നാണ്.
undefined
1998 -ല്‍ പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയത് അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അമേരിക്കന്‍ ഉപരോധ ഭീഷണികളെ അതിജീവിച്ച് അതീവരഹസ്യമായിട്ടായിരുന്നു ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം.
undefined
ഇന്ത്യ നടത്തിയ രണ്ടാം ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ.
undefined
1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.
undefined
ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ വേറൊരു രാജ്യം അണുപരീക്ഷണം നടത്തുന്നത് നടാടെയായിരുന്നു. ബോംബിന്റെ പ്രഹരശേഷി 8 കിലോടൺ ആയിരുന്നു. ഇന്ത്യ 1998-ൽ രണ്ടാമത്തെ ആണവ പരീക്ഷണവും പൊഖ്റാനിലാണ്‌ നടത്തിയത്.
undefined
എന്നാല്‍, പിന്നീട് പല തവണ ഇന്ത്യയുടെ പൊഖ്റാന്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
undefined
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം വിജയമായിരുന്നില്ലന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സന്താനമായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്.
undefined
എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും രണ്ടാം ആണവ പരീക്ഷണത്തിലെ പ്രധാനിയുമായിരുന്ന എപിജെ അബ്ദുള്‍ കലാം ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ചിരുന്നു.
undefined
പരീക്ഷണസമയത്ത് ബി.ജെ.പി. സര്‍ക്കാറില്‍ ദേശീയ സുരക്ഷാഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയും അന്ന് ഡി.ആര്‍.ഡി.ഒയുടെ ഡയറക്ടര്‍ ജനറലായിരുന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമും നേരത്തെ കെ സന്താനത്തിന്റെ വാക്കുകള്‍ തള്ളിയിരുന്നു.
undefined
undefined
1998 മെയ് 11ന് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഭാഗികവിജയം മാത്രമായിരുന്നുവെന്നാണ് പ്രതിരോധ ഗവേഷണ വികസനകേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ കെ. സന്താനം പറഞ്ഞത്.
undefined
സര്‍ക്കാര്‍ അന്ന് ചിത്രീകരിച്ച മട്ടില്‍ പരീക്ഷണം വന്‍ വിജയമായിരുന്നില്ല. സുരക്ഷാപ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തണം.
undefined
undefined
ഫലസിദ്ധി കുറഞ്ഞ തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണമാണ് അന്ന് ഇന്ത്യ നടത്തിയത്. ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ രാജ്യം തിരക്കു കൂട്ടരുതെന്നും സന്താനം അന്ന് നിര്‍ദേശിച്ചിരുന്നു.
undefined
click me!