പബ്ജി അടക്കം 275 ആപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള ഒരു വാർ ബെയ്സ്ഡ് മൊബൈൽ ഗെയിമാണ് പബ്ജി. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ 141 ആപ്പുകളും അടങ്ങുന്നതാണ് പുതിയ പട്ടികയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ട്രോളന്മാർ കേന്ദ്ര സർക്കാരിന്റെ പബ്ജി വേട്ടയെ എങ്ങനെ നേരിടുന്നു എന്ന് നോക്കാം. കാണാം ചില രസകരമായ ട്രോളുകൾ...