ട്രെയിൻ വൈകി, പ്ലാറ്റ്‌ഫോമാണെന്ന കാര്യം മറന്ന് യുവതിയും യുവാവും; സംശയം തോന്നിയ യാത്രക്കാർ ഇടപെട്ടു, വീഡിയോ വൈറൽ

Published : Feb 14, 2026, 03:25 PM IST

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതിയും യുവാവും അതിരുവിട്ട് ഇടപഴകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പുതപ്പിനടിയിൽ കിടന്ന ഇവരുടെ ചലനങ്ങളിൽ സംശയം തോന്നിയ ആളുകൾ ഇടപെട്ട് ഇവരെ തടയുകയായിരുന്നു.

PREV
15
സോഷ്യൽ മീഡിയയിൽ വിമര്‍ശനം

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. റെയിൽവേ പ്ലാറ്റ്‌ഫോമിലാണെന്ന കാര്യം മറന്ന് ഒരു യുവതിയും യുവാവും അതിരുവിട്ട് ഇടപഴകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

25
ആളുകൾക്ക് സംശയം

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്‍റെ ഒരു മൂലയിൽ പുതച്ചുമൂടി കിടക്കുകയായിരുന്നു ഇവർ. ദൂരെ നിന്ന് ഇത് കണ്ട യാത്രക്കാർക്ക് ഇവരുടെ ചലനങ്ങളിൽ സംശയം തോന്നി. ചിലർ ഇത് ദൂരെ നിന്ന് വീഡിയോയിൽ പകർത്താൻ തുടങ്ങി.

35
യാത്രക്കാര്‍ ഇടപെട്ടു
പുതപ്പിനടിയിലെ അസ്വാഭാവിക ചലനങ്ങൾ കണ്ടതോടെ ആളുകൾക്ക് സംശയം ബലപ്പെട്ടു. ദമ്പതികളുടെ അടുത്തേക്ക് വന്ന ആളുകൾ പെട്ടെന്ന് പുതപ്പ് വലിച്ചുമാറ്റി. ഈ സമയം ഇരുവരും നഗ്നരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
45
വീഡിയോ വൈറൽ

ചുറ്റും ആളുകൾ കൂടിയത് കണ്ട് പരിഭ്രാന്തരായ ഇരുവരും വേഗം വസ്ത്രങ്ങൾ ശരിയാക്കി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ സംഭവം എവിടെയാണ് നടന്നതെന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. ഇത് പഴയ വീഡിയോ ആണെന്നും ചിലർ കമന്‍റ് ചെയ്യുന്നുണ്ട്.

55
രസകരമായ കമന്‍റുകളും

വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളും വരുന്നുണ്ട്. ട്രെയിൻ വൈകിയതുകൊണ്ട് ദമ്പതികൾ സ്റ്റേഷൻ വീടാക്കിയതാണോ എന്നാണ് ചിലരുടെ ചോദ്യം. അടുത്തുള്ള ഏതെങ്കിലും ഹോട്ടൽ കാണിച്ചുകൊടുക്കൂ എന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories