കൊവിഡ്19 ; ഇന്ത്യയില്‍ എട്ടര ലക്ഷം രോഗികള്‍, 22000 കടന്ന് മരണം

First Published Jul 12, 2020, 1:07 PM IST


ലോകത്ത് ശമനമില്ലാതെ കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ ഇന്ത്യയില്‍ മൊത്തം രോഗികളുടെ എണ്ണം എട്ടരലക്ഷവും കടന്നു. മരണ സംഖ്യയാകട്ടെ 22,687 ആയി. 5,36,231 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നത് മാത്രമാണ് ഏക ആശ്വാസം. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 28,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,687 ആയി ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ 2,92,258 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 

ഇതിനിടെ ഓക്സിജൻ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം രോഗികൾക്ക് ഓക്സിജൻ പിന്തുണ വേണ്ടിവരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കഴിഞ്ഞ മാസം ഇത് അഞ്ച് ശതമാനമായിരുന്നു.
undefined
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ മരണം പതിനായിരം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി എണ്ണായിരം കടന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ 2,46,600 പേര്‍ക്ക് രോഗബാധയുണ്ടായി. 10,116 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
undefined
99,499 ആക്റ്റീവ് കേസുകള്‍ നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇതുവരെയായി 1,36,985 പേര്‍ക്ക് രോഗം ഭേദമായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൊവിഡ്19 വൈറസ് വ്യാപനം നിയന്ത്രിക്കാനായത് മഹാരാഷ്ട്രയിക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
undefined
ദില്ലിയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനം. എന്നാല്‍ മരണനിരക്കില്‍ ദില്ലി രണ്ടാം സ്ഥാനത്താണ്. 1,10,921 രേഗികളുള്ള ദില്ലിയില്‍ ഇതുവരെയായി 3,334 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
undefined
19,895 സജീവ രോഗികള്‍ നിലനില്‍ക്കുന്ന ദില്ലിയില്‍ 87,892 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ദില്ലിയിൽ ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെയെത്തിയത് ആശ്വാസമായി.
undefined
ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 1,34,226 രോഗികളുള്ള തമിഴ്നാട്ടില്‍ പക്ഷേ മരണ സംഖ്യ ദില്ലിക്കും താഴെയാണ്. 1,898 പേര്‍ക്കാണ് ഇതുവരെയായി തമിഴ്നാട്ടില്‍ മരിച്ചത്. 46,413 സജീവരോഗികളുള്ള തമിഴ്നാട്ടില്‍ 85,915 പേര്‍ക്ക് രോഗം ഭേദമായി.
undefined
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തില്‍ ഇതുവരെയായി 40,941 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 2,032 പേര്‍ക്ക് ജീവഹാനിയുണ്ടായി. 10,260 സജീവ രോഗികളുള്ള സംസ്ഥാനത്ത് 28,649 പേര്‍ക്ക് രേഗമുക്തിയുണ്ടായി.
undefined
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അഞ്ചാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് 35,092 രോഗികളുള്ള ഉത്തര്‍പ്രദേശില്‍ ഇതിനകം 913 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11,490 സജീവരോഗികളുള്ള ഉത്തര്‍പ്രദേശില്‍ ഇതുവരെയായി 22,689 പേര്‍ രോഗമുക്തിനേടി.
undefined
28,453 പേര്‍ക്ക് രോഗബാധയേറ്റ ബംഗാളില്‍ ഇതുവരെയായി 906 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 9588 സജീവരോഗികളുള്ള സംസ്ഥാനത്ത് ഇതുവരെയായി 17,959 പേര്‍ക്ക് രോഗം ഭേദമായി.
undefined
36,216 രോഗികളുള്ള കര്‍ണ്ണാടകയില്‍ ഇതിനകം 613 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20,887 സജീവരോഗികളുള്ള കര്‍ണ്ണാടകയില്‍ ഇതുവരെയായി 14,716 പേര്‍ രോഗമുക്തിനേടി. കർണ്ണാടകയിൽ തുടർച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
undefined
മധ്യപ്രദേശില്‍ 17,201 രോഗികളുള്ളപ്പോള്‍ 644 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3,878 സജീവരോഗികളുള്ള സംസ്ഥാനത്ത് 12,679 പേര്‍ക്ക് രോഗം ഭേദമായി.
undefined
രാജസ്ഥാനില്‍ 23,748 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 503 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,376 സജീവരോഗികളുള്ള സംസ്ഥാനത്ത് 17,869 പേര്‍ക്ക് രോഗം ഭേദമായി.
undefined
33,402 പേര്‍ രോഗം ബാധിച്ച തെലുങ്കാനയില്‍ 348 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 12,135 സജീവരോഗികളുള്ള സംസ്ഥാനത്ത് 20,919 പേര്‍ക്ക് രോഗം ഭേദമായി.
undefined
ആന്ധ്രാപ്രദേശ് 27,235 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 309 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 12,533 സജീവരോഗികളുള്ള സംസ്ഥാനത്ത് 14,393 പേര്‍ക്ക് രോഗം ഭേദമായി.
undefined
ഹരിയാനയില്‍ 20,582 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 297 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 15,394 പേര്‍ക്ക് രോഗം ഭേദമായി. 4,891 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്.
undefined
ജമ്മു ആന്‍റ് കശ്മീരില്‍ 10,156 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 169 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4,092 സജീവ രോഗികളുള്ള സംസ്ഥാനത്ത് 5,895 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
undefined
ബിഹാറില്‍ 15,373 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 131 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4,557 സജീവ രോഗികളുള്ള സംസ്ഥാനത്ത് 10,685 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
undefined
അസമില്‍ 15,536 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 6,351 സജീവ രോഗികളുള്ള സംസ്ഥാനത്ത് 9,150 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
undefined
ഒഡീഷയില്‍ 12,526 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 61 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4,105 സജീവ രോഗികളുള്ള സംസ്ഥാനത്ത് 8,360 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
undefined
സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തില്‍ ഇതുവരെയായി 7,438 പേര്‍ക്ക് രോഗം ഭേദമായി. 30 പേര്‍ക്ക് മരണം സംഭവിച്ചു. 3,446 സജീവരോഗികളുള്ള കേരളത്തില്‍ 3,963 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
undefined
സിക്കിം, നാഗാലാന്‍റ്, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെയായിയും ഒരു രോഗി പോലും മരിച്ചിട്ടില്ല. സിക്കിമില്‍ ഇതുവരെയായി 151 പേര്‍ക്കാണ് രോഗം ബാധിച്ചത്. 71 സജീവരോഗികളുള്ള സിക്കിമില്‍ 80 പേര്‍ക്ക് രോഗം ഭേദമായി.
undefined
നാഗാലാന്‍റില്‍ 748 പേര്‍ക്കാണ് രോഗബാധയേറ്റത്. 435 സജീവ രോഗികളുള്ള നാഗാലാന്‍റില്‍ 313 പേര്‍ക്ക് രോഗം ഭേദമായി.
undefined
മിസോറാമില്‍ 227 പേര്‍ക്കാണ് രോഗബാധയേറ്റത്. 150 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 77 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
undefined
മണിപ്പൂരില്‍ 1593 പേര്‍ക്കാണ് രോഗബാധയേറ്റത്. 750 സജീവരോഗികള്‍ ഉള്ളതില്‍ 843 പേര്‍ക്ക് രോഗം ഭേദമായി. ഒരു മരണം പോലും ഇതുവരെയായി മണിപ്പൂരില്‍ രേഖപ്പെടുത്തിയിട്ടില്ല.
undefined
59 ഗ്രാം സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സ്വര്‍ണ്ണമാസ്കുമായി പൂനെയിലെ വ്യാപാരി ശങ്കര്‍ കുര്‍ഹാഡെ. ഈ മാസ്കിന് 3870 യുഎസ് ഡോളര്‍ ചെലവായെന്ന് ശങ്കര്‍ കുര്‍ഹാഡെ പറയുന്നു.
undefined
click me!