പുകമഞ്ഞില്‍ 'മുഖം പൊത്തി' ഇന്ത്യയുടെ തലസ്ഥാനം

First Published Nov 2, 2019, 3:59 PM IST

വീണ്ടുമൊരു ശിശിരകാലം വന്നെത്തുകയാണ്. ദില്ലി ഇത്തവണയും 'ചുമച്ച് കുരച്ച് ' പകലുകള്‍ തള്ളിനീക്കുന്നു. രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. സ്കൂളുകൾക്ക് ഇന്ന് മുതൽ ബുധനാഴ്ച വരെ ദില്ലി സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.  ഒടുവില്‍ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കാണാം ദില്ലിയെ വിഴുങ്ങിയ പുകമഞ്ഞ് കാഴ്ചകള്‍. 

21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കും.
undefined
ശൈത്യകാലം തുടങ്ങാറായതിനാൽ അതിരാവിലെ വായുമലിനീകരണത്തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തിലാണ് ഓഫീസ് സമയക്രമം മാറ്റിയിരിക്കുന്നത്.
undefined
നഗരത്തിലെ 37 വായു മലിനീകരണ നീരീക്ഷണ കേന്ദ്രങ്ങളിൽ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
undefined
480 ആണ് ഇപ്പോൾ ദില്ലിയിലെ ശരാശരി വായു മലിനീകരണത്തോത് (Air Quality Index - AQI). 200-ന് മുകളിൽ PM - അഥവാ പർട്ടിക്കുലേറ്റ് മാറ്റർ (Particulate Matter) വന്നാൽ, വായുമലിനീകരണത്തിൽ ജാഗ്രത പാലിക്കണമെന്നതിന്‍റെ സൂചികയാണ്.
undefined
ഈ സാഹചര്യത്തിലാണ് 450- കടന്ന് വായുമലിനീകരണത്തോത് കുതിക്കുന്നത്. ലോധി റോഡ് മേഖലയിൽ വായുമലിനീകരണത്തോത് 500 കടന്നു.
undefined
ഒരു നിശ്ചിത ഘന അടി അന്തരീക്ഷവായുവിൽ എത്രത്തോളം മലിനീകരണഘടകങ്ങൾ - കാർബൺ, നൈട്രജൻ - എന്നിവ ഉണ്ടെന്നതിന്‍റെ കണക്കാണ് PM അഥവാ പർട്ടിക്കുലേറ്റ് മാറ്റർ.
undefined
യമുനാ തീരത്ത് താമസിക്കുന്നവരടക്കം, ഹരിയാന, ഉത്തർപ്രദേശ് അതിർത്തിപ്രദേശങ്ങളിലുള്ളവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്.
undefined
ദീപാവലിയ്ക്ക് മുമ്പായി കൊയ്ത പാടങ്ങളിൽ വൈക്കോൽ കൂട്ടമായി ഇട്ട് കത്തിച്ചതും, ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അത് പാളിയതും, അന്തരീക്ഷ മലിനീകരണം കുത്തനെ കൂടാൻ കാരണമായി.
undefined
46 ശതമാനം അന്തരീക്ഷവായുവും മലിനമാണെന്നാണ് കേന്ദ്ര ഭൗമമന്ത്രാലയത്തിന്‍റെ മലിനീകരണ സൂചികാ കേന്ദ്രമായ സഫർ - പുറത്തുവിടുന്ന കണക്ക്.
undefined
ജനുവരിയ്ക്ക് ശേഷം ദില്ലിയിലെ മലിനീകരണത്തോത്, അതീവഗുരുതരമെന്ന നിലയിൽ നിന്ന് അടിയന്തരസാഹചര്യത്തിലേക്ക് മാറിയതോടെയാണ് മലിനീകരണ നിയന്ത്രണബോർഡ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്.
undefined
ദില്ലിയിലെ 37 വായുമലിനീകരണ സൂചികാ കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തിയത് ദ്വാരക, ജവഹർ ലാൽ നെഹ്‍റു സ്റ്റേഡിയം പരിസരങ്ങളിലാണ്.
undefined
ഇവിടെ അടിയന്തരസാഹചര്യത്തിൽ നിന്ന് വെറും രണ്ട് പോയന്‍റ് കുറവിലായിരുന്നു മലിനീകരണത്തോത് - 499 പോയന്‍റ്.
undefined
ഈ സാഹചര്യം അടുത്ത 48 മണിക്കൂറും അതേ തരത്തിൽ തുടരുകയാണെങ്കിൽ കടുത്ത നടപടികളിലേക്ക് സർക്കാരിന് കടക്കേണ്ടി വരും.
undefined
ഒറ്റ - ഇരട്ട അക്ക നമ്പർ വാഹനനിയന്ത്രണവും കടന്ന്, ദില്ലിയിലേക്ക് വരുന്ന എല്ലാ ട്രക്കുകളെയും നിരോധിക്കേണ്ടി വരും. നിർമാണപ്രവൃത്തികൾക്ക് ഇപ്പോഴേ നിരോധനമുണ്ട്. സ്കൂളുകൾക്ക് അവധി നീട്ടേണ്ടി വരും.
undefined
മാസ്കുകൾ ധരിച്ച് മാത്രമാണ് ദില്ലി വാസികൾ പുറത്തിറങ്ങുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചവരുണ്ട്.
undefined
click me!