Published : Oct 17, 2019, 11:05 AM ISTUpdated : Oct 17, 2019, 12:53 PM IST
കള്ളനോട്ട്, കള്ളപ്പണ വ്യാപാരത്തെ തകര്‍ത്ത് രാജ്യത്ത് ശക്തമായൊരു സാമ്പത്തികാടിത്തറയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് ഒന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. സാമ്പത്തി രംഗത്തെ പല പ്രമുഖരും തിരക്കിട്ട് നടത്തിയ ഈ നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക നയവുമായി മുന്നോട്ട് പോയി. 1000 നിരോധിച്ചത്തിന് പിന്നാലെ 2000 ത്തിന്‍റെ പുതിയ നോട്ട് ഇറങ്ങി. രണ്ടാം മോദി സര്‍ക്കാറിന്‍റെ കാലത്താണ് റിസര്‍വ് ബാങ്ക് 2000 ത്തിന്‍റെ നോട്ട് അച്ചടി നിര്‍ത്തിയതായുള്ള വര്‍ത്തകള്‍ പുറത്തുവരുന്നത്. 2000 ത്തിന്‍റെ പുതിയ നോട്ടിറങ്ങിയ കാലത്ത് നോട്ടില്‍ പ്രത്യേകതരം ചിപ്പ് പിടിപ്പിച്ചിട്ടുണ്ടെന്ന തരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. ആഗോള സുചികയില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ, പാകിസ്ഥാനും പിന്നില്‍ 102 -ാം സ്ഥാനത്താണെന്നാണ് വാര്‍ത്ത. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത രാജ്യത്തിന്‍റെ സാമ്പത്തിക - ആരോഗ്യ രംഗത്തെ പരാജയത്തെയാണ് കാണിക്കുന്നത്. രാജ്യത്ത സാമ്പത്തിക - ആരോഗ്യമേഖലയെക്കുറിച്ചുള്ള ആശങ്കയിക്കിടയിലും ആ വാര്‍ത്തകളെ അടിസ്ഥാനമാക്കിയ ട്രോളുകള്‍ കാണാം.
ട്രോള്‍ കടപ്പാട് : ശ്യാം ചന്ദ്രൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : ശ്യാം ചന്ദ്രൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam