'സെന്‍ട്രല്‍ വിസ്റ്റ'യെ കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി

First Published May 8, 2021, 4:51 PM IST

"സെൻട്രൽ വിസ്റ്റ അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുത്. ഞാവല്‍ മരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മുഴുവന്‍ പദ്ധതിയ്ക്കിടെയ്ക്ക് കുറച്ച് മരങ്ങൾ മാത്രമേ പറിച്ച് നടുകയുള്ളൂ. മൊത്തത്തിൽ പച്ച കൊണ്ടുള്ള ആവരണം വർദ്ധിക്കും. വിളക്ക് കാലുകള്‍ പോലുള്ള പൈതൃക ചിഹ്നങ്ങള്‍ പുനഃസ്ഥാപിക്കും."
...... കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും സെന്‍റട്രല്‍ വിസ്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും ഇടെയാണ് ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ്. ന്യൂ ദില്ലി റെയ്‍സീന ഹില്‍സിലെ ഇന്ത്യയുടെ ഭരണസിരാ കേന്ദ്രമായ 'സെൻട്രൽ വിസ്ത' യുടെ പുനഃനവീകരണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. അറിയാം സെന്‍ട്രല്‍ വിസ്തയുടെ പുനഃനവീകരണത്തെ കുറിച്ച്.  

ബ്രിട്ടീഷ് ഭരണ കാലത്ത് എഡ്വിൻ ല്യൂട്ടൻസും ഹെർബർട്ട് ബേക്കറും രൂപകല്‍പ്പന ചെയ്ത്, 1921 ല്‍ പണി തുടങ്ങി 1927 ല്‍ പൂര്‍ത്തിയാക്കിയ കെട്ടിടമാണ് ഇപ്പോഴത്തെ സന്‍സദ് ഭവന്‍ അഥവാ പാര്‍ലമെന്‍റ് മന്ദിരം. 1990 കളിൽ സെന്‍ട്രല്‍ വിസ്ത പുനര്‍നിമ്മിക്കുന്നതിനെ കുറിച്ച് പഠനങ്ങൾ നടന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. പിന്നീട് സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി 2019 ലാണ് ആരംഭിക്കുന്നത്.
undefined
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നടത്തി. 2021 ജനുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് അതിവ്യാപനം ഉയര്‍ത്തി പരാതികളെ തുടര്‍ന്ന് സുപ്രീംകോടതി ഏതാനും ദിവസം പദ്ധതി നിര്‍മ്മാണം നിര്‍ത്തി വച്ചിരുന്നു. പിന്നീട് പദ്ധതി പുനരാരംഭിച്ചു. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് 2024 ൽ പൂർത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
undefined
സെൻട്രൽ വിസ്റ്റ റിഡവലപ്മെന്‍റ് പ്രോജക്റ്റ് എന്ന പേരിലാണ് ന്യൂ ഡെൽഹിയിലെ റെയ്‌സീന ഹില്ലിന് സമീപം സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ 'സെൻട്രൽ വിസ്ത'യുടെ നവീകരണ പദ്ധതികള്‍ നടക്കുന്നത്. പാര്‍ലമെന്‍ററും അനുബന്ധ ഓഫീസുകളും ഉള്ള ഈ പ്രദേശം രാജ്യത്തിന്‍റെ പവർ കോറിഡോർ ആയി വിശേഷിപ്പിക്കപ്പെടുന്നു. ഭാവിയിലെ ഉപയോഗത്തിനായി പൈതൃക കെട്ടിടങ്ങൾ പ്രവർത്തനക്ഷമവും സുരക്ഷിതവുമാക്കുന്നതിനും വേണ്ടിയാണ് പുനർ‌നിർമ്മാണവും നവീകരിക്കുകയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
undefined
രാഷ്ട്രപതി ഭവനിനും ഇന്ത്യാ ഗേറ്റിനുമിടയിൽ 3 കിലോമീറ്റർ (1.9 മൈൽ) നീളമുള്ള രാജ്‍പാത്ത് നവീകരിക്കുക. പാര്‍ലമെന്‍റിന്‍റെ വടക്ക്, തെക്ക് ബ്ലോക്കുകൾ പൊതുവായി ഉപയോഗിക്കാന്‍ കഴിയാവുന്ന മ്യൂസിയങ്ങളാക്കി മാറ്റുക. എല്ലാ മന്ത്രാലയങ്ങളെയും പാർപ്പിക്കുന്നതിനായി പുതിയ പൊതു സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുക.
undefined
ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമായി നോർത്ത്, സൗത്ത് ബ്ലോക്കുകൾക്ക് സമീപത്ത് പുതിയ താമസ സംവിധാനവും ഓഫീസും പണിയും. ഇതോടെ പഴയ കെട്ടിടങ്ങള്‍ മ്യൂസിയങ്ങളാക്കി മാറ്റും. 2026 ൽ പാർലമെൻറ് അംഗത്വം വിപുലീകരിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതിനാൽ ഇരിപ്പിട ശേഷി വർദ്ധിപ്പിച്ച് നിലവിലെ പാർലമെൻറ് മന്ദിരം നവീകരിക്കും.
undefined
undefined
ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്‍റ് കെട്ടിടം നിലവിലുള്ള പാര്‍ലമെന്‍റിന് സമീപത്തായി പദ്ധതിയുടെ ആദ്യ കെട്ടിടമായി നിർമ്മിക്കും. പുതിയ ഘടന 20866 m² വിസ്തൃതിയുള്ളതും 69 നിലകളിലായി 694,270 ചതുരശ്ര അടി (64,500 മീ 2) വിസ്തീർണ്ണവും 4 നിലകളിലായുമാണ് (16125 മീ. ഓരോ നിലയിലും) നിർമ്മിക്കുക.
undefined
പുതിയ രാജ്യസഭാ ഹാളില്‍ 384 സീറ്റുകളും ലോക്സഭാ ഹാളിൽ 888 സീറ്റുകളും സംയുക്ത സെഷനുകൾ നടത്തുന്നതിന് 1272 സീറ്റുകൾ വരെ അധിക ശേഷിയുമുണ്ടാകും. ഇതിന് ഡിജിറ്റൽ ഇന്‍റർഫേസ് സംവിധാനങ്ങളുമുണ്ടാകും.
undefined
undefined
വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറയ്ക്കുന്ന സംവിധാനങ്ങള്‍ പുതിയ കെട്ടിടത്തിലെരുക്കും. 150 വർഷത്തേക്കാണ് പുതിയ കെട്ടിടങ്ങള്‍ക്ക് ആയുസ് കണക്കാക്കുന്നത്. അതേസമയം പഴയ ഘടനയെ രാജ്യത്തിന്‍റെ ഒരു പുരാവസ്തു ആസ്തിയായി നിലനിർത്തുകയും പാർലമെന്‍റിനായി കൂടുതൽ പ്രവർത്തന ഇടങ്ങൾക്കായി ഇത് പരിഷ്‌ക്കരിക്കും.
undefined
3 കിലോമീറ്റർ (1.9 മൈൽ) നീളമുള്ള സെൻട്രൽ വിസ്റ്റ അവന്യൂവിന്‍റെ പുനർവികസനത്തിന് കീഴിൽ, കനാലുകൾക്ക് മുകളിലുള്ള പാലങ്ങൾ, കാൽനടയാത്രക്കാർക്കായെ താഴെയുള്ള പാതകൾ, വിശാലമായ നടപാതകൾ, പുതിയ പാർക്കിംഗ് സ്ഥലങ്ങൾ, കൂടുതൽ ഹരിത പ്രദേശങ്ങൾ, ബെഞ്ചുകൾ, മരങ്ങൾ എന്നിവയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
undefined
undefined
നിലവിലെ സെക്രട്ടേറിയറ്റിൽ 41,000 ജീവനക്കാരുള്ള 22 മന്ത്രാലയങ്ങൾ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവ ന്യൂഡൽഹി നഗരത്തിലുട നീളം വ്യാപിച്ചിരിക്കുകയാണ്. പുതിയ സൌകര്യത്തിൽ തന്നെ 51 മന്ത്രാലയങ്ങളും പ്രവർത്തിക്കാന്‍ കഴിയും.
undefined
സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന്‍റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് (ഐ‌ജി‌എൻ‌സി‌എ) മൻസിംഗ് റോഡിലുള്ള നിലവിലെ വീട്ടിൽ നിന്ന് മാറ്റിസ്ഥാപിക്കും. നിലവിലെ കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിനായി ജാംനഗർ ഹൌസിനടുത്തുള്ള 15 ഏക്കർ സ്ഥലം കണ്ടെത്തി.
undefined
undefined
മുഴുവൻ പദ്ധതിക്കും 20,000 കോടി ഡോളർ (2.84 ബില്യൺ യുഎസ് ഡോളർ) ചെലവാകുമെന്നും പാർലമെന്‍റ് കെട്ടിടത്തിന് മാത്രം 971 കോടി ഡോളർ (137.89 മില്യൺ യുഎസ് ഡോളർ) ചെലവാകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
undefined
"സെൻട്രൽ വിസ്റ്റയുടെ ചെലവ് ഏകദേശം 20,000 കോടി രൂപയാണ്. നിരവധി വർഷങ്ങളായി, പ്രതിരോധ കുത്തിവയ്പ്പിനായി സര്‍ക്കാര്‍ അതിന്‍റെ ഇരട്ടി തുക വകയിരുത്തിയിട്ടുണ്ട് ! ഈ വർഷത്തെ ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ ബജറ്റ് 3 ലക്ഷം കോടിയിലധികമായിരുന്നു. ഞങ്ങളുടെ മുൻഗണനകൾ ഞങ്ങൾക്കറിയാം." ...... കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി തന്‍റെ ട്വിറ്ററില്‍ വീണ്ടും കുറിച്ചു.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!