പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന സ്വദേശിയായ യൂട്യൂബർ ചവാൻ രൂപേഷിനെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. ഈ പണം യൂട്യൂബിൽ നിന്ന് ലഭിച്ചതാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

പാലക്കാട്: വാളയാറിൽ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പോലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്. തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ യൂട്യൂബറാണെന്നാണ് വിവരം. യൂ ട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്ന് ചവാൻ രൂപേഷ് പോലീസിനോട് പറഞ്ഞത്.