റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി

First Published Jan 26, 2021, 2:38 PM IST


വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ നവംബര്‍ 26 -ാം തിയതി മുതല്‍ സമരം ചെയ്യുന്ന കർഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തി. സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഉച്ചയോടെയെത്തിയ പഞ്ചാബില്‍ നിന്നുള്ള  കര്‍ഷകര്‍ കൊടികളുയര്‍ത്തി. അതേ സമയം ദില്ലിയില്‍ പല സ്ഥലത്തും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റൂരിവിട്ടാണ് പൊലീസ് പ്രതിരോധം തീര്‍ക്കുന്നത്. സതന്ത്ര ഇന്ത്യയില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യം 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സംഭവിക്കുന്നത്. 32 നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്ന് ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ എട്ട് മണിയോടെ കേന്ദ്രസര്‍ക്കാറിനെയും ദില്ലി പൊലീസിനെയും വെല്ലുവിളിച്ച് പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകര്‍ ദില്ലിക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ട്രാക്ടര്‍ പരേഡിന്‍റെ നിയന്ത്രണം ദില്ലി പൊലീസിന്‍റെ കൈവിട്ട് പോയതാടെ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസൈനീക വിഭാഗങ്ങളെ വിന്യസിച്ചു. അതേസമയം സംഘര്‍ഷമുണ്ടാക്കിയത് കിസാന്‍ സംയുക്തമോര്‍ച്ചയില്‍ അംഗങ്ങളായ കര്‍ഷകരല്ലെന്ന് സംഘടന അറിയിച്ചു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചെന്നും മറ്റൊരു കര്‍ഷകന്‍ ഐടിയോയ്ക്ക് സമീപം പൊലീസ് വെടിവെപ്പില്‍ മരിച്ചെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. എന്നാല്‍, ട്രാക്ടര്‍ ഓടിച്ച് വരികയായിരുന്ന കര്‍ഷകന് നേരെ പൊലീസ് വെടിവെച്ചെന്നും ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ട്രാക്ടര്‍ മറിഞ്ഞ് ഇയാള്‍ മരിച്ചതാണെന്നും ആരോപിച്ച് കര്‍ഷകര്‍ ദില്ലി പൊലീസിന്‍റെ ആസ്ഥാനമായ ഐടിയോയില്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. 

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ കര്‍ഷകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ അനുസരിക്കാന്‍ തയ്യാറായിട്ടില്ല.
undefined
ദില്ലിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപ്പൂര്‍, സിംഗു, തിക്രി, എന്നീ മൂന്ന് അതിര്‍ത്തികളില്‍ കഴിഞ്ഞ 62 ദിവസമായി കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ച് കര്‍ഷകര്‍ സമരം ചെയ്യുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരമുഖം തുറന്നത്.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
undefined
62 ദിവസത്തിനിടെ 11 തവണ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കേന്ദ്ര കൃഷിമന്ത്രി നേരന്ദ്രസിംഗ് തോമറുമായി കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും നിയമഭേദഗതിയല്ലാതെ മറ്റൊന്നിനും തയ്യാറല്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പിടിവാശിയെ തുടര്‍ന്ന് സമരം അനന്തമായി നീളുകയായിരുന്നു.
undefined
ദില്ലി സഫ്ദര്‍ജംഗില്‍ ഇന്ന് രാവിലെ 5.30 ന് 6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ തണുപ്പായിരുന്നു. ഈ കൊടുംതണുപ്പിടും മഴയിലും ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍.
undefined
undefined
റിപ്പബ്ലിക് ദിനത്തില്‍ ദില്ലി പൊലീസ് നിര്‍ദ്ദേശിച്ച 32 നിബന്ധനകള്‍ അംഗീകരിച്ചാണ് ഇന്നത്തെ ട്രാക്ടര്‍ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ സിംഗുവില്‍ സമരം ചെയ്ത പഞ്ചാബില്‍ നിന്നുള്ള യുവ കര്‍ഷകര്‍ സര്‍ക്കാറും പൊലീസും അനുവധിച്ച വഴികളിലൂടെയല്ലാതെ സ്വന്തം വഴികളിലൂടെ ട്രാക്ടര്‍ പരേഡുമായി പോകുകയായിരുന്നു.
undefined
ട്രാക്ടറുകള്‍ക്കൊപ്പം നടന്നും ലക്ഷക്കണക്കിന് കര്‍ഷകരാണ് ദില്ലിയിലേക്ക് പ്രവേശിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് റാലിക്ക് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരുന്നു.
undefined
undefined
ഉച്ചയ്ക്ക് ഒരു മണിയോടെ കര്‍ഷകരുടെ സംഘം ചേങ്കോട്ടയിലെത്തി. ദില്ലി പൊലീസ് ആസ്ഥാനമായ ഐടിയോയ്ക്ക് സമീപവും കര്‍ഷക റാലി എത്തി ചേര്‍ന്നു. ഇന്ത്യാ ഗെയ്റ്റിലേക്കും മാര്‍ച്ച് ചെയ്യുമെന്ന് ഇതിനിടെ കര്‍ഷകര്‍ അറിയിച്ചു.
undefined
സിംഗു അതിര്‍ത്തിയില്‍ പൊലീസ് സ്ഥാപിച്ച തടസങ്ങള്‍ കര്‍ഷകര്‍ തന്നെ നീക്കുകയായിരുന്നു. വലിയ കണ്ടെനറുകളും കോണ്‍ക്രീറ്റ് ബാരിക്കേടുകളും കെട്ടിവലിച്ച് നീക്കിയാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്. ഈ സമയം പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നു.
undefined
undefined
ഓരോ അതിര്‍ത്തികളില്‍ നിന്നും അയ്യായിരും വീതം ട്രാക്ടറുകള്‍ക്കായിരുന്നു പൊലീസ് അനുമതിയുണ്ടായിരുന്നത്. ഒരു ട്രാക്ടറില്‍ നാല് പേര്‍ വീതമേ പാടൊള്ളൂവെന്നും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
undefined
സമാധാനപരമായി സമരം നടത്തുമെന്നും തുടങ്ങിയ ഇടത്ത് തന്നെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി എത്തിചേരുമെന്നും കിസാന്‍ സഭാ നേതാവ് കൃഷ്ണപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം കിസാന്‍ സംയുക്ത മോര്‍ച്ചയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ നടത്തുന്നതല്ലെന്നും കിസാന്‍ സംയുക്ത മോര്‍ച്ച പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്നും അറിയിച്ചു.
undefined
ഭാരതീയ കിസാന്‍ യൂണിയന്‍, കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളിലെ അംഗങ്ങളാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍ സമരം നയിച്ചിരുന്നത്. ഇവര്‍ ദില്ലി പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ദില്ലി അതിര്‍ത്തികളില്‍ പ്രവേശിച്ചത്.
undefined
പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റിയാണ് സിംഗുവില്‍ സമരം നയിച്ചിരുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗമാണെങ്കിലും ഇവര്‍ നേരത്തെ തന്നെ സമരത്തില്‍ തീവ്രനിലപാടുകള്‍ എടുത്തിരുന്നു.
undefined
പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകരാണ് ഈ കൂട്ടായ്മയില്‍ ഏറെയും. ഇവര്‍ പൊലീസ് നിര്‍ദ്ദേശിച്ച വഴിയിലൂടെയല്ലാതെ സ്വന്തം വഴിയിലൂടെ പരേഡ് നടത്തണമെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
undefined
റിപ്പബ്ലിക് ദിനത്തില്‍ സൈന്യം രാജ്പഥില്‍ പരേഡ് നടത്തുമ്പോള്‍ കര്‍ഷകര്‍ സ്വന്തം പണിയായുധങ്ങളും നീണ്ട വടികളുമായാണ് ദില്ലി അതിര്‍ത്തിയില്‍ നിന്ന് സമാന്തര പരേഡ് നടത്തുന്നത്. പലയിടത്തും പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ സംഘടിച്ച കര്‍ഷകര്‍ പൊലീസിനെ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
undefined
നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. ട്രാക്ടറുകളുടെ കാറ്റഴിച്ച് വിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് കര്‍ഷക മാര്‍ച്ചിന് നേരെ പലസ്ഥലത്തും ബലം പ്രയോഗിക്കുകയാണ്.
undefined
194 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നത്. ആദ്യം മൂന്ന് ലക്ഷം ട്രാക്ടറുകള്‍ക്ക് അനുമതി വേണമെന്നായിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നത്.
undefined
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലി അതിര്‍ത്തികളില്‍ വലിയ കണ്ടെനറുകളില്‍ മൂന്നും നാലും ട്രാക്ടറുകള്‍ ദില്ലി അതിര്‍ത്തികളിലെത്തിച്ച് സമരം ശക്തമാക്കുകയായിരുന്നു കര്‍ഷകര്‍.
undefined
ഇന്നലെ രാത്രിയില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ രണ്ട് വിഭാഗമായി തിരിഞ്ഞെന്നും അതില്‍ ഒരു വിഭാഗം പൊലീസ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും രാവിലെ 8 മണിക്ക് തന്നെ പരേഡ് ആരംഭിക്കുമെന്ന് അറിയിച്ചതായും കിസാന്‍ യൂണിയന്‍ നേതാവ് തേജ്‍വീന്ദര്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
മുപ്പത് യൂണിയനുകള്‍ ഉള്‍പ്പെട്ട സംയുക്ത മോര്‍ച്ച് പത്ത് മണിയോടെ ട്രാക്ടര്‍ പരേഡ് ആരംഭിക്കുമെന്നാണ് അറിയിച്ചതെന്നും തേജ്‍വീന്ദര്‍ സിംഗ് പറഞ്ഞു. ട്രാക്ടറുകള്‍ ചെങ്കോട്ടയിലേക്ക് കടക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള യുവാക്കളടങ്ങിയ കര്‍ഷകര്‍ സംഘടനാ നേതൃത്വത്തെ പരിഗണിക്കാതെ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോവുകയായിരുന്നെന്നും തേജ്‍വീന്ദര്‍ സിംഗ് പറഞ്ഞു.
undefined
undefined
ഒരു ലക്ഷത്തിലേറെ ടാക്ടറുകള്‍ ഇന്ന് ദില്ലി അതിര്‍ത്തിവഴി നഗര ഹൃദയത്തിലേക്ക് കടന്നു കഴിഞ്ഞെന്നാണ് കണക്കുകൂട്ടുന്നത്. രാവിലെ 9 മണിക്ക് സിംഗു അതിര്‍ത്തിയില്‍ നിന്ന് പൊലീസിന്‍റെ ബാരിക്കേഡുകള്‍ നീക്കിയായിരുന്നു കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്. ദില്ലി പൊലീസുമായുണ്ടാക്കിയ 32 ഇന നിബന്ധനകള്‍ ലംഘിച്ച് കൊണ്ടായിരുന്നു ഒരു സംഘം കര്‍ഷകരുടെ റാലി.
undefined
ദേശീയ സമരകാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഉയര്‍ത്തിയ 'ജയ് ജവാന്‍ ജയ് കിസാന്‍ ' മുഴക്കിയാണ് കര്‍ഷകര്‍ ദില്ലി അതിര്‍ത്തി കടന്നത്. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെയാണ് ട്രാക്റ്റർ പരേഡ് തുടങ്ങാന്‍ ദില്ലി പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍ സിംഗുവില്‍ നിന്ന് രാവിലെ എട്ട് മണിക്ക് തന്നെ ട്രാക്ടര്‍ റാലി ആരംഭിച്ചു.
undefined
പൊലീസ് വെടിവച്ചാലും പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്നത്. ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ പരേഡിൽ പങ്കെടുക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും ഏതാണ്ട് രണ്ട് ലക്ഷത്തോളം ട്രക്റ്ററുകള്‍ നാല് അതിര്‍ത്തികളിലൂടെ ദില്ലി നഗരഹൃദയത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ട്.
undefined
2500-ൽ അധികം വോളണ്ടിയർമ്മാരെ സമരം നിയന്ത്രിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ട്രാക്ടറിൽ നാല് ആളുകളിൽ കൂടുതൽ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു പൊലീസിന്‍റെ നിബന്ധന എന്നാല്‍ ഈ നിര്‍ദ്ദേശം ആദ്യമേ ലംഘിക്കപ്പെട്ടു.
undefined
സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്. ദില്ലി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ട്രാക്ടറുകള്‍ ദില്ലിയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെ പൊലീസ് നിയന്ത്രണങ്ങള്‍ അപ്രസക്തമായി.
undefined
അതേസമയം സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നെങ്കിലും ചിലയിടങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
undefined
അതിനിടെ സമരത്തിന്‍റെ ഭാഗമാകാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതൽ കർഷകർ ദില്ലി അതിർത്തികളിലേക്ക് ഒഴുകുകയാണ്. ദില്ലിയിൽ വ്യാപകമായി ഗതാഗത നിയന്ത്രണങ്ങളുണ്ട്. ഹരിയാനയിലെ കർണാലിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാത താൽകാലികമായി ദില്ലി പൊലീസ് അടച്ചു.
undefined
ട്രാക്ടർ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്‍റിലേക്ക് കാൽനട മാർച്ച് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സമരഭൂമിയിൽ നിന്ന് പാർലമെന്‍റിലേക്ക് കാല്‍നടയായി മാർച്ച് നടത്താനാണ് തീരുമാനം.
undefined
റാലിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പബ്ലിക് ദിനത്തലേന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. 12 മണിയോടെ കര്‍ഷകരുടെ റാലി ദില്ലി അതിര്‍ത്തി കടന്ന് 30 കിലോമീറ്ററോളം സഞ്ചരിച്ചു.
undefined
ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിലെത്തുന്ന തരത്തിലാണ് ട്രാക്ടര്‍ റാലി ക്രമീകരിച്ചിരുന്നത്. ട്രാക്ടറുകളിൽ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
undefined
പൊലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാല്‍, റാലി തുടങ്ങിയ സമയത്ത് തന്നെ സിംഗുവിലും കര്‍ണാലിലും സംഘര്‍ഷം ആരംഭിച്ചു.
undefined
അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി. ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നായിരുന്നു കർഷക സംഘടനകളുടെ പ്രഖ്യാപനം. എന്നാല്‍ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകള്‍ ദില്ലിയിലേക്ക് നീങ്ങുന്നുവെന്നാണ് കണക്കുകള്‍.
undefined
റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിരുന്നു. അതേസമയം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്.
undefined
undefined
undefined
undefined
click me!