Published : Jul 20, 2019, 11:09 AM ISTUpdated : Jul 22, 2019, 11:15 AM IST
മസ്തിഷകജ്വരം 150 കുട്ടികളുടെ ജീവന്‍ കവര്‍ന്നതിന്‍റെ മുറിവുണങ്ങുന്നതിന് മുന്നേയാണ് ബീഹാർ പ്രളയക്കെടുതിയിലേക്ക് ആഴ്ന്നത്. സംസ്ഥാനത്തെ 16 ജില്ലകളിൽ പ്രളയം അതീവ രൂക്ഷമാണ്. ഒറ്റപ്പെട്ടു ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ബീഹാറിൽ പ്രളയത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണ സാധനങ്ങളും മരുന്നും എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പരാതി ഉണ്ട്. പല ഗ്രാമങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുന്നു. തകർന്ന കുടിലുകളിൽ കഴിയേണ്ട അവസ്ഥയിലാണ് ഇവർ. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പ്രളയജലത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണവര്‍. മോതിഹാരി - ഈസ്റ്റ് ചമ്പാരന്‍ കൗശല്യാ ഫൗണ്ടേഷനിലെ പി അനന്തകൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. ബീഹാറിലെ ദുരന്തകാഴ്ചകളിലൂടെ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam